ജിദ്ദ: ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ഹരിതാരവം 2025 ശ്രദ്ധേയമായി. മുതിർന്നവർക്കായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൽ ശിഹാബ് തോട്ടോളി വിജയിയായി. സാംസ്‌കാരിക സമ്മേളനം ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് റസാക്ക് അണക്കായിയുടെ അധ്യക്ഷതയിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംങ്കോട് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി കെ.സി.അസീസ് കോറോം, ജിദ്ദ കെ.എം.സി.സി. വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട, വയനാട് ജില്ലാ കെഎംസിസി ചെയർമാൻ ശിഹാബ് പേരാൽ, ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, വി.പി മുസ്തഫ, റസാക്ക് മാസ്റ്റർ, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ, ശിഹാബ് താമരക്കുളം, സിറാജ് കണ്ണവം, മുസ്തഫ കോഴിശ്ശേരി, മാനന്തവാടി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അബൂബക്കർ കാട്ടിക്കുളം, കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സക്കരിയ ആറളം, മദീന കെഎംസിസി വയനാട് ജില്ലാ ജനറൽ സെക്രട്ടറി നജ്മുദ്ദീൻ പൊഴുതന, ഡബ്‌ളി.എം.ഒ ജിദ്ദ കമ്മിറ്റി പ്രസിഡണ്ട് ഹമീദ് പേരാമ്പ്ര, ഡബ്ല്യു.എം.ഒ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി മൂസ ചീരാൽ, ശംസുൽ ഉലമ ജിദ്ദ കമ്മിറ്റി പ്രസിഡന്റ് അലവി കോട്ടപ്പുറം എന്നിവർ സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാനന്തവാടി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അബൂബക്കർ കാട്ടിക്കുളത്തിന് യാത്രയപ്പും നൽകി. അഷ്റഫ് പറളിക്കുന്ന് , ഷറഫു പുളിഞാൽ, ഹർഷൽ പഞ്ചാര, സാബിത്ത് പൂരിഞ്ഞി, സുബൈർ കുഞ്ഞോം, അഷ്റഫ് വേങ്ങൂർ, നിസാർ വെങ്ങപ്പള്ളി, ലത്തീഫ് മേപ്പാടി, നൗഷാദ് നെല്ലിയമ്പം, ബാപ്പൂട്ടി കൽപ്പറ്റ, ഷാഹുൽ ഹമീദ് മാടക്കര, ഉബൈദ് കണിയാമ്പറ്റ, ഖാദർ യുസഫ്, ഷാജഹാൻ പുത്തൻകുന്ന്, ആരിഫ്, ഷൗക്കത്ത് പനമരം, സൈഫു മാണ്ടാട്, ജാഷിഫ് ചൂരൽമല, തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
സിയാദ് മഞ്ചേരി ഖിറാഅത്ത് നടത്തി. ജിദ്ദ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും ട്രഷറർ നാസർ നായ്ക്കട്ടി നന്ദിയും പറഞ്ഞു.