പൊന്നാനിയിൽ വിളക്കത്തിരുന്ന് ജാമിഅ മർകസ് വിദ്യാർത്ഥികൾ
പൊന്നാനി: പൈതൃകങ്ങളെ ചേർത്ത് പിടിക്കലും സദ് വൃത്തരോടൊത്തുള്ള സഹവാസവും വിശ്വാസി ജീവിത വിജയ നിദാനമാണെന്ന് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി.ജാമിഅഃ മർകസ് അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് പൊന്നാനി വലിയ ജുമാഅത്ത് പള്ളിയിൽ സംഘടിപ്പിച്ച വിളക്കത്തിരിക്കൽ ചടങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാരമ്പര്യ ദർസീ പഠനത്തിന് പരിസമാപ്തി കുറിക്കാൻ മതപഠന വിദ്യാർത്ഥികൾ പൊന്നാനിയിൽ എത്തുന്ന സമ്പ്രദായം ശൈഖ് സൈനുദ്ദീൻ മഖദൂം(റ)ന്റെ കാലത്തേയുള്ള പതിവാണ്. ഈ വർഷം കർമ്മരംഗത്തേക്കിറങ്ങുന്ന നാനൂറ്റി അമ്പതിൽ പരം യുവ പണ്ഡിതർക്ക് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച ലോക പ്രശ്സ്ത ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ദർസ് ഓതിക്കൊടുത്ത് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി വിളക്കത്തിരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
വർഷങ്ങളായി മർകസ് വിദ്യാർഥികൾക്ക് സ്വീകരണം നൽകുന്ന പൊന്നാനി മഹല്ല് കമ്മിറ്റിയും നാട്ടുകാരും ഇത്തവണയും വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. പൊന്നാനി വലിയ ജുമുഅത്ത് പള്ളി സെക്രട്ടറി സയ്യിദ് സൈത് മുഹമ്മദ് തങ്ങൾ, പൊന്നാനി മഖ്ദൂം സയ്യിദ് മുത്ത് കോയ തങ്ങൾ, മുദരിസ് സയ്യിദ് ഹബീബ് തുറാബ് സഖാഫി, ഹജ് കമ്മിറ്റി മുൻ മെമ്പർ കെ.എം മുഹമ്മദ് കാസിം കോയ പൊന്നാനി, ടി.വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ആശംസ നേർന്നു. മുഹ്‌യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, അബ്ദുള്ള സഖാഫി മലയമ്മ, സൈനുദ്ദീൻ അഹ്സനി മലയമ്മ, ഡോ. അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബഷീർ സഖാഫി കൈപ്പുറം, അബ്ദുൽ മജീദ് സഖാഫി മുടിക്കോട്, കരീം ഫൈസി വാവൂർ, ജഅഫർ അസ്ഹരി കൈപ്പമഗലം, മുഹമ്മദ് അസ്ലം നൂറാനി ,ഉമർ ഇർഫാനി, അബ്ദു സമദ് അഹ്സനി, സയ്യിദ് ഫളൽ തുറാബ് തങ്ങൾ, ഉവൈസ് അദനി, ഹാജി അബ്ദുറഹിമാൻ കുട്ടി മുസ്ലിയാർ, സയ്യിദ് മുഅമ്മിൽ ബാഹസൻ ,അൻസാർ പറവണ്ണ സംബന്ധിച്ചു.
വലിയ പള്ളി കമ്മിറ്റി അംഗങ്ങൾക്ക് മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസുന്ന സ്നേഹോപഹാരം ചാൻസിലർ സി മുഹമ്മദ് ഫൈസി കൈമാറി.തുടർന്ന് മർകസിലെ മുദരിസുമാരെ വലിയപള്ളി കമ്മിറ്റി ആദരിച്ചു.