പാലക്കാട്: കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ദീര്‍ഘദൂര ബസ് തീപ്പിടിച്ചു കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനു സമീപമാണ് അപകടം. ബസിലുണ്ടായിരുന്ന 23 യാത്രക്കാരും നാല് ജീവനക്കാരും രക്ഷപ്പെട്ടു. ബസ് പൂര്‍ണമായും കത്തിനശിച്ചു. അഗ്നിശമന സേനയെത്തി പെട്ടെന്നു തീയണച്ചു.
ഓടിക്കൊണ്ടിരിക്കെ ഡ്രൈവറുടെ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാരെ ഉടന്‍ പുറത്തിറക്കുകയായിരുന്നു. പലരും ഉറക്കത്തിലായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിനു പിന്നാലെ ബസ് കത്തിത്തുടങ്ങുകയും പൂര്‍ണമായും നശിക്കുകയും ചെയ്തു. ഏതാനും യാത്രക്കാരുടെ ബാഗും മറ്റു കത്തിനശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group