റിയാദ്: ബത്ഹയിലെ സഫാ മക്ക പോളിക്ലിനിക്കിലെ ഫാമിലി മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ പുതിയ ഗൈനക്കോളജി ഡോക്ടർ ചുമതലയേറ്റു. കോയമ്പത്തൂർ സ്വദേശിനി ഡോ. എ. ലുബൈന ബാനു അബൂബക്കർ ഒബ്സറ്റെട്രിക്സ് ആന്റ് ഗൈനക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. കോയമ്പത്തൂർ ഗവ. ആശുപത്രിയിലും പി.എസ്.ജി മെഡിക്കൽ കോളജിലും സ്വന്തമായി ക്ലിനിക്കിലും സേവനം അനുഷ്ഠിച്ച ശേഷമാണ് സൗദിയിൽ എത്തിയത്.
സഫാമക്കയിൽ ചുമതലയേൽക്കാനെത്തിയ ഡോ. ലുബൈന ബാനുവിനെ മെഡിക്കൽ ഡയറക്ടർ ഡോ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഡോ. ഗോപേഷ്, ഡോ. നസീർ, ഡോ. ലബ്ബ, ഡോ. തമ്പാൻ, ഡോ. മുനീറ, ഡോ. റൈഹാന, ജനറൽ മാനേജർ ഫഹദ് അൽ അനൈസി, പബ്ലിക് റിലേഷൻ ഓഫീസർമാരായ മഹലിൽ അൽ അസീരി, മുഹമ്മദ് നഹിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group