അല്‍ബാഹ – അല്‍ബാഹ ചുരം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. നാലു പേര്‍ക്ക് ഇടത്തരം പരിക്കും ഒരാള്‍ക്ക് നിസാര പരിക്കുമാണ് നേരിട്ടത്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.
മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്ക്
ജിദ്ദ – ജിദ്ദക്ക് സമീപം ലൈത്തില്‍ നിയന്ത്രണം വിട്ട മിനി ലോറി കോഫി ഷോപ്പിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ സ്ഥാപനം പൂര്‍ണമായും തകര്‍ന്നു. റോഡ് സൈഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലേക്ക് അമിത വേഗതയില്‍ പാഞ്ഞുകയറിയ മിനി ലോറി സ്ഥാപനം പൂര്‍ണമായും തകര്‍ത്ത് മറുവശത്തു കൂടി പുറത്തുകടക്കുകയായിരുന്നു. ലൈത്ത് ട്രാഫിക് പോലീസ് സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.