Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • പത്തു വർഷത്തെ ഇടവേളക്കു ശേഷം സൗദി വിമാനം ഇറാനിൽ
    • പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    • സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    • വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഭിന്നതകളോട് എല്ലാവരും അകന്നു നിൽക്കണം- എസ്.വൈ.എസ് സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/12/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂര്‍ : ഭിന്നതകളോട് എല്ലാവരും വിട ചൊല്ലണമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വഴിതെറ്റിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തില്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെല്ലാം ഒരു മിനിമം ഐക്യം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭരണഘടന വെല്ലുവിളി നേരിടുന്ന ഘട്ടം കൂടിയാണിത്. എസ് വൈ എസും അതിന്റെ മാതൃസംഘടനയും നടത്തുന്നത് മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളാണ്. ഭരണതലത്തില്‍ ഇരിക്കുമ്പോള്‍ കാന്തപുരം ഉസ്താദ് അടക്കമുള്ളവരുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് വലിയ നേട്ടമാണ് സമൂഹത്തിന് ഉണ്ടാക്കിക്കൊടുത്തത്. മനുഷ്യപ്പറ്റുള്ള സമൂഹത്തെ ചിട്ടപ്പെടുത്താനുള്ള എസ് വൈ എസിന്റെ ശ്രമം മര്‍മപ്രധാനവും വളരെയധികം പ്രധാന്യമുള്ളതുമാണ്. സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. അതിനൊപ്പം മനുഷ്യത്വവും മനുഷ്യന്‍ മറക്കുകയാണ്. സാമൂഹ്യവ്യവസ്ഥിതി അപചയം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

    സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല-കാന്തപുരം, എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന് ഉജ്വല സമാപനം

    പ്രമേയങ്ങൾ അവതരിപ്പിച്ചു

    ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ നാനോന്മുഖമായ വികസനത്തിനും പുരോഗതിക്കും വേണ്ട വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കണമെന്ന് എസ് വൈ എസ് കേരള യുവജന സമ്മേളനം സര്‍ക്കാരുകളോട് ആവശ്യപെട്ടു. ന്യൂനപക്ഷ – ദളിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സൗഹൃദാന്തരീക്ഷമല്ല നിലനില്‍ക്കുന്നത്. ന്യുനപക്ഷ പിന്നാക്ക ജനതയെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും അകറ്റാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ന്യൂനപക്ഷ പദവികളുള്ള കേന്ദ്ര സര്‍വകലാശാലകള്‍ക്ക് ഫണ്ട് കുറച്ചും, സ്വയം ഭരണം നിയന്ത്രിച്ചും, വിയോജിപ്പിന്റെ സ്വരങ്ങളെ ഭീകരവത്കരിച്ചുമുള്ള ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങള്‍ ഉപേക്ഷിക്കപ്പെടണമെന്നും സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സാദിഖ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

    തൊഴിലില്ലായ്മ പരിഹരിക്കണം
    തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സുസ്ഥിര പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കാനും തൊഴില്‍ രംഗത്തെ സാമുദായിക സന്തുലനം ഉറപ്പുവരുത്താനും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണ ആശയങ്ങളുടെ വ്യാജ വ്യവഹാരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് നിലമൊരുക്കുകയും തൊഴില്‍ രഹിതരായ യുവജനങ്ങള്‍ വ്യാജ വാര്‍ത്തകളുടെ വാഹകരാവുകയും ചെയ്യുന്ന പ്രതിഭാസം രാജ്യത്തിന് ഭൂഷണമല്ലെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു.

    ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കണം
    ആരാധനാലയ സംരക്ഷണ നിയമം കൂടുതല്‍ ജാഗ്രതയോടെ പ്രാവര്‍ത്തികമാക്കാന്‍ രാജ്യത്തെ മതനിരപേക്ഷ പ്രസ്ഥാനങ്ങളും ഭരണഘടനാ മൂല്യങ്ങള്‍ സംബന്ധിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ ഭരണകൂടവും സന്നദ്ധമാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്ലിം പള്ളികള്‍ക്ക് മേലുള്ള വര്‍ഗീയ ശക്തികളുടെ തെറ്റായ അവകാശവാദങ്ങളെ നാഗരിക നീതി തേടിയുള്ള അന്വേഷണമായി അവതരിപ്പിക്കുന്നത് ചരിത്ര ഹിംസയാണ്. നീതി ബോധമോ ചരിത്ര ബോധമോ ബാധകമല്ലാത്തവര്‍ക്ക് മാത്രമേ ആധുനിക കാലത്ത് ഇതേപോലുള്ള ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയുകയുള്ളൂവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

    അരാജകവാദങ്ങളെ ഒളിച്ചുകടത്തരുത്

    സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയും അരാജകവാദങ്ങളെ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങളെ എസൈ്വഎസ് യുവജന സമ്മേളനം അപലപി്ച്ചു. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pk Kunchalikutty sys
    Latest News
    പത്തു വർഷത്തെ ഇടവേളക്കു ശേഷം സൗദി വിമാനം ഇറാനിൽ
    19/05/2025
    പുതിയ കരയാക്രമണത്തിന് പിന്നാലെ ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെന്ന് ഇസ്രായിൽ അറിയിപ്പ്
    19/05/2025
    സൗദിയിൽ നിർമാണ മേഖലയിൽ 1,33,000 സ്ഥാപനങ്ങളും 16 ലക്ഷത്തിലേറെ ജീവനക്കാരും – പാർപ്പിടകാര്യ മന്ത്രി
    19/05/2025
    വയറ്റിലൊളിപ്പിച്ച് മയക്ക്മരുന്ന് കടത്താൻ ശ്രമം; അബുദാബിയിൽ യാത്രക്കാരന്റെ കുടലിൽ നിന്ന് 89 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ കണ്ടെടുത്തു
    19/05/2025
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version