റിയാദ് – തലസ്ഥാന നഗരിയിലെ ആയിശ ബിന്‍ത് അബൂബക്കര്‍ റോഡില്‍ ഓയില്‍ പരന്നതിനെ തുടര്‍ന്ന് ഡെലിവറി ജീവനക്കാരന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡില്‍ കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിയന്ത്രണം വിട്ട് വഴുതി നീങ്ങുകയും ചെയ്തു.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group