റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്ബോൾ ആതിഥേയത്വം വഹിക്കാൻ യോഗ്യത നേടിയ സൗദി അറേബ്യയുടെ ആഘോഷത്തിൽ പങ്കെടുത്തും സൗദി ഭരണാധികാരികൾക്ക് അഭിനന്ദനങ്ങളറിയിച്ചും റിയാദ് ടാക്കീസ്. രാജ്യത്തെ ലോക ഫുട്ബോളിന്റെ നെറുകയിലേക്കെത്തിച്ച ഭരണാധികാരികൾക്ക് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് നാടിന്റെ സന്തോഷത്തിൽ റിയാദ് ടാക്കീസും പങ്കുചേർന്നു .
റിയാദ് ടാക്കീസ് പ്രസിഡന്റ് ഷഫീഖ് പാറയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷമീർ കല്ലിങ്കൽ ആമുഖഭാഷണം നടത്തി. ഉപദേശക സമിതി അംഗം നവാസ് ഒപ്പീസ്, കോഡിനേറ്റർ ഷൈജു പച്ച, മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ, അൻവർ ഇടുക്കി, ഐ.ടി കൺവീനർ ലുബൈബ്ബ്. ഇ. കെ, ജോയിന്റ് ട്രഷർ സോണി ജോസഫ്, ജോയിന്റ് സെക്രട്ടറി വരുൺ കണ്ണൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സജീർ സമദ്, സുൽഫി കൊച്ചു, എൽദോ വയനാട്, പ്രദീപ് കിച്ചു, ഷിജു ബഷീർ, നസീർ അൽഹൈർ , ഉമ്മറലി അക്ബർ എന്നിവർ സംസാരിച്ചു. സ്വദേശികൾ ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. റിയാദ് ടാക്കീസ് സെക്രട്ടറി ഹരി കായംകുളം സ്വഗതവും ട്രഷർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു.
ഹറാജ് അൽ മദീന ഹൈപ്പർമാർക്കറ്റ് പ്രതിനിധികളായ മഹർ, ഖാലിദ് വല്ലിയോട്, ബാസിൽ, ഫാറൂഖ് കൊവൽ, ഷഫീഖ് പാറയിൽ, ഷമീർ കല്ലിങ്കൽ, ബിനോയ് നൂറാ കാർഗോ, ഹരി കായംകുളം , അനസ് വള്ളികുന്നം എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. തുടർന്ന് മധുര വിതരണവും നടന്നു.
പ്രകാശം കൊണ്ട് വിസ്മയം തീർത്ത നൂർ റിയാദ് ഫെസ്റ്റിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ഉൾപ്പെടെ ലഭിച്ച രണ്ട് ആർട്ട് വർക്കുകളടക്കം അറുപതിലധികം പ്രകാശ കലാ സൃഷ്ടികൾക്ക് ചുക്കാൻ പിടിച്ചവരിൽ ഒരാളായ റിയാദ് ടാക്കിസ് പ്രസിഡന്റ് ഷഫീഖ് പറയിലിനെ അനുമോദിച്ചു.