Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    റോഡില്‍ അഭ്യാസ പ്രകടനം: ഖത്തറില്‍ ലക്ഷ്വറി കാര്‍ പിടിച്ചെടുത്ത് തവിടുപൊടിയാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/12/2024 Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ – തിരക്കേറിയ മെയിന്‍ റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ വിലയേറിയ ലക്ഷ്വറി കാര്‍ സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്ത് കൂറ്റന്‍ യന്ത്രത്തിലിട്ട് തവിടുപൊടിയാക്കി. കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാത്രിയില്‍ യുവാവ് മെയിന്‍ റോഡില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിന്റെയും യുവാവിന്റെ കാര്‍ കസ്റ്റഡിയിലെടുത്ത് കൂറ്റന്‍ യന്ത്രത്തിലിട്ട് കാര്‍ തവിടുപൊടിയാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.

    تمكنت الجهات المختصة من ضبط مركبة وسائقها بعد قيادته لها بتهور ورعونة الأمر الذي تسبب في تعريض حياته وحياة الآخرين والممتلكات العامة والخاصة للخطر.
    حيث اتخذت الإجراءات اللازمة بشأنه وصدر بحقه حكم قضائي يقضي بمصادرة المركبة عما نسب إليه من اتهامات. وتؤكد وزارة الداخلية بأنها لن… pic.twitter.com/PKk322P8sE

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — وزارة الداخلية – قطر (@MOI_Qatar) December 17, 2024

    അശ്രദ്ധമായും ആളുകളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിലും വാഹനമോടിക്കുന്നത് ഖത്തര്‍ ട്രാഫിക് നിയമത്തിലെ 57-ാം വകുപ്പ് വിലക്കുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ട്രാഫിക് നിയമത്തിലെ 94-ാം വകുപ്പ് പ്രകാരം മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും പതിനായിരം റിയാല്‍ മുതല്‍ അര ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ട്രാഫിക് നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Car qatar
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version