റിയാദ് : റിയാദിലെ ബത്ത ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്മയായ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്‌വെന്റർസ് (ഫോർമ) സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. അസിസിയ്യ ഹരാജിനു സമീപമുള്ള അസിസ്റ്റ് ഫുട്ബോൾ അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ സൗദി നാഷണൽ റഫറി അംഗം അലി അൽ ഖഹ്താനി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കൺവീനർ സിദ്ധീഖ് എടത്തിൽ അധ്യക്ഷത വഹിച്ചു. ബാബു മഞ്ചേരി (മുൻ റിഫ വൈസ് പ്രസിഡണ്ട്), നിസാർ കാരാട്ടിൽ (ഫോർമ ട്രഷറർ), നൗഷാദ്.പി.കെ (ഫോർമ വൈസ് കൺവീനർ), സജീർ. കെ.പി (വൈസ് ചെയർമാൻ), ഫസൽ.സികെ. (വൈസ് ചെയർമാൻ) സുധീഷ് മാൾബ്രിസ് (വൈസ് കൺവീനർ) അസ്‌കർ കെൽകോ, ശാലു മാൾബ്രിസ് എന്നിവർ പ്രസംഗിച്ചു. ടൂർണമെന്റ് ചെയർമാൻ ഇഖ്‌ബാൽ പൂക്കാട് സ്വാഗതവും ചീഫ് കോ-ഓർഡിനേറ്റർ ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു. അലി അൽ ഖഹ്താനി കിക്ക്ഓഫ് നിവഹിച്ചു.
റാശി (മൻദൂബ് എഫ് സി), റിസ്‌വി ( മാൾബ്രിസ് എഫ് സി), ജാബി (മാൾബ്രിസ് എഫ് സി), ഷറഫാസ് (റിയാദ് എഫ് സി), ഫാസിൽ റഹ്‌മാൻ (കെൽകോ എഫ് സി), ഷഹൽ (ഗുറാബി എഫ് സി), ജെസിൽ (ഇലെക്ട്രോൺ എഫ് സി) ഫാസിൽ (ഇലെക്ട്രോൺ എഫ് സി) എന്നിവർ വിവിധ മതസരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി സൂം പ്ലസ് സ്പോൺസർ ചെയ്‌ത സമ്മാനത്തിനും അർഹരായി. അൽ റയാൻ പോളി ക്ലിനിക് ആണ് ടൂർണമെന്റിലെ മെഡിക്കൽ ടീം സപ്പോർട്ട് ചെയ്യുന്നത്. അസ്‌കർ കെൽകോ, അസ്ഹർ വള്ളുവമ്പ്രം, അസ്‌ലം പുറക്കാട്ടിരി, റഹീസ് കോളിയാട്ട്, നിസാർ കാരാട്ടിൽ, നൗഷാദ് പികെ, സഫീർ കരുവാരക്കുണ്ട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു.
ആഷിഖ് കെൽകോ, സുഹൈൽ പൊന്നേരി, ഹാരിസ് പിടി, മുഹമ്മദ് ഫസൽ ടി, ജുനൈസ് ചീരങ്ങൻ, സുധീഷ് വടശ്ശേരി, ബിന്യാമിൻ എം കെ, ഷെഫീഖ് സോൺകോം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.