ബുറൈദ – സൗദിയില്‍ വെച്ച് തന്റെ കുടുംബാംഗങ്ങള്‍ അതിക്രമത്തിന് വിധേയരായെന്നും പണം കവര്‍ച്ച ചെയ്തുവെന്നുമുള്ള ഇന്ത്യക്കാരന്റെ വാദം കളവാണെന്ന് അൽഖസീം പോലീസ് അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കാരന്‍ തന്റെ കുടുംബം ആക്രമണത്തിന് ഇരയായി എന്ന് വ്യക്തമാക്കിയത്.
ഇന്ത്യക്കാരന്റെ വാദം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അല്‍ഖസീം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഭവം നടന്നത് സൗദിയിലല്ലെന്നും മറിച്ച് ഇന്ത്യയിലാണെന്നും വ്യക്തമായി. തന്റെ വാദം കൃത്യമല്ലായിരുന്നെന്ന് ഇന്ത്യക്കാരന്‍ തന്നെ പിന്നീട് വ്യക്തമാക്കി. കേസില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അല്‍ഖസീം പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group