ജിദ്ദ- ജിദ്ദ ചേംബർ ഓഫ് കോമേഴ്സിൽ ( ജ്വല്ലറി വിഭാഗം ) അംഗത്വം ലഭിച്ച വേങ്ങര വലിയോറ സ്വദേശി കെ.വി മുബാറക്കിനെ ജിദ്ദ വലിയോറ സൗഹൃദ വേദി ആദരിച്ചു. ജ്വല്ലറി ബിസിനസ് മേഖലയിലെ പ്രശസ്തരായ മലകിയ്യ ജുവല്ലറി ഉടമ കെ.വി മുഹമ്മദിന്റെ മകനാണ് മുബാറക്. പിതാവിന്റെ പാത പിന്തുടർന്ന് ബിസിനസ് രംഗത്തെത്തിയ ഇദ്ദേഹം സൗദി പ്രീമിയം ഇഖാമയും സ്വന്തമാക്കിയിട്ടുണ്ട്.
പ്രസിഡണ്ട് റഷീദ് പറങ്ങോടത്ത് അധ്യക്ഷത വഹിച്ചു. പി .കുട്ടി മുഹമ്മദ്, നാസർ വടക്കൻ, അലി ഇരുമ്പൻ, ടി.വി ജരീർ, റഹീം മേക്കമണ്ണിൽ എന്നിവർ പ്രസംഗിച്ചു. മുബാറക് നന്ദി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group