ജിദ്ദ: കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ ഇടപെടലുകൾ ജനന്മക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രചോദനമാകുന്നുവെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ. കൊണ്ടോട്ടി സെന്റർ ജിദ്ദ ജിദ്ദയിൽ സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയിൽ കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് നാട്ടിൽ നൽകിവരുന്ന സഹകരണം പൊതു പ്രവർത്തകർക്കും സംഘാടകർക്കും ഊർജ്ജവും ആവേശവുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് എല്ലാ വർഷവും കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് നൽകിവരുന്ന സഹായം കൊണ്ടോട്ടി സെന്റർ പ്രസിഡന്റ് സെൻറർ പ്രസിഡന്റ് കടവണ്ടി മൊയ്തീൻ കോയയിൽനിന്ന് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ ജബ്ബാർ ഹാജി ഏറ്റുവാങ്ങി. ഡയാലിസിസ് സെന്ററിന് തുടക്കം മുതൽ കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് നൽകിവരുന്ന സഹകരണത്തിനും സഹായത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
കൊണ്ടോട്ടി സെന്റർ പ്രസിഡന്റ് കടവണ്ടി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ഹസ്സൻ സിദ്ദീഖ് ബാബു (നഹ്ദി), ഒരുമ പ്രസിഡന്റ് കബീർ കൊണ്ടോട്ടി, ഒരുമ ജനറൽ സെക്രട്ടറി സലീം മധുവായി,എ.ടി.ബാവതങ്ങൾ, റഷീദ് ചുള്ളിയൻ, ശംസു പള്ളത്തിൽ, ഹസ്സൻ കൊണ്ടോട്ടി, നാണി സലീം, സി.കെ. ഗഫൂർ, എ.ടി. നസ്റുതങ്ങൾ, അഷ്റഫ് കൊട്ടേൽസ്,ലത്തീഫ് അത്തക്ക,പി.സി. അബൂബക്കർ,എ.ടി.റഫീഖലി തങ്ങൾ,അബ്ദുറഹ്മാൻ നീറാട്,കെ.കെ.സി സലാം,ഹിദായത്തുള്ള,ശാലു വാഴയൂർ,ഇസ്മായിൽ നെടിയിരുപ്പ്,ജംഷി കടവണ്ടി,പി.പി.ഫൈസൽ,നംഷീർ കൊണ്ടോട്ടി ,റഫീഖ് മധുവായി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഹ്മത്ത് അലി സ്വാഗതവും, ട്രഷറർ റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു. പാണ്ടിക്കാടൻ കബീർ ഖിറാഅത്ത് നടത്തി.