Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 16
    Breaking:
    • പിസി ജോര്‍ജിനെതിരെ കേസെടുക്കാതെ പോലീസ്, നടപടിയെടുക്കണമെന്ന് കോടതി
    • പതിനേഴു വർഷം റയൽ മഡ്രിഡിന്റെ കൂടെ, ഒടുവിൽ പടിയിറക്കം; ലൂക്കാസ് വാസ്ക്വസ് ക്ലബ് വിട്ടു
    • വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണോ? നിർണായക ഇടപെടലുകളുമായി ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും
    • ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രെസിഡന്റ്റ് സ്ഥാനത്തേക്ക് ഷെയ്ഖ് ജുവാൻ മത്സരിക്കുന്നു
    • ഇന്ത്യൻ റോഡുകളിൽ ഇനി ടെസ്‍ലയും; മോഡൽ വൈ ആണ് ഇന്ത്യയിലെത്തുന്ന ടെസ്‍ലയുടെ ആദ്യ വാഹനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    വ്യോമഗതാഗത രംഗത്ത് ഇന്ത്യന്‍ കുതിപ്പ്: 2030  ഓടെ രാജ്യം ‘ആഗോള ഏവിയേഷന്‍ പവര്‍ ഹൗസാ ‘യി മാറും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/12/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മന്ത്രി കെ. രാംമോഹന്‍ നായിഡു
    Share
    WhatsApp Facebook Twitter Telegram LinkedIn

    * ആകാശയാത്രാമേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ക്കുന്നു

    ന്യൂദല്‍ഹി: 2030 ആകുമ്പോഴേക്കും ഇന്ത്യ ആഗോള വ്യോമഗതാഗത ചരിത്രത്തിലെ വന്‍ശക്തിയായി മാറുമെന്ന് നിരീക്ഷണം. ഏവിയേഷന്‍ സെക്ടറില്‍ ഇന്ത്യയുടെ ഗണ്യമായ വളര്‍ച്ച അടയാളപ്പെടുത്തും വിധമാണ് ഈ രംഗത്തെ ഇന്ത്യന്‍ കുതിച്ചുകയറ്റമെന്നാണ് ഫ്രഞ്ച് എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (ജിഫാസ്) ഉന്നതതലയോഗത്തില്‍ കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രി കെ. രാംമോഹന്‍ നായിഡു പ്രഖ്യാപിച്ചത്. എയര്‍ലൈന്‍ രംഗത്തെ ഭീമാകാരന്മാർ അത്രയും ഏറെ കൗതുകത്തോടെയാണ് ഈ രംഗത്തെ ഇന്ത്യന്‍ വളര്‍ച്ച നോക്കിക്കണ്ടത്. ആറു വര്‍ഷം കഴിയുമ്പോഴേക്ക് ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 300 മില്യണ്‍ കവിയുമെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി പ്രഖ്യാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എയര്‍ ട്രാഫിക് മാനേജ്‌മെന്റിലെ സാങ്കേതികവളര്‍ച്ചയില്‍ ഇതിനകം ഇന്ത്യ നേടിയ പുരോഗതി പ്രശംസനീയമാണെന്ന് മന്ത്രി നായിഡു പറഞ്ഞു. ആഗോള വ്യാമഗതാഗതത്തിലെ പ്രധാന ഹബ്ബായി മാറിക്കഴിഞ്ഞ നിലവിലെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ പുതുതായി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയെ ഇക്കാര്യത്തില്‍ വെല്ലാന്‍ മറ്റാര്‍ക്കുമാവില്ലെന്നും വ്യോമഗതാഗത മന്ത്രി സൂചിപ്പിച്ചു. ഈ രംഗത്തെ ആഗോളനിക്ഷേപങ്ങളുടെ ഒഴുക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

    സാമ്പത്തിക ഇടനാഴികളെ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ജനസംഖ്യയിലെ ഇന്ത്യന്‍ പെരുപ്പവും വ്യോമഗതാഗതമേഖലയിലെ വന്‍ നിക്ഷേപസാധ്യതകളും പരിഗണിക്കുമ്പോള്‍ ആറു വര്‍ഷത്തിനിപ്പുറം തന്നെ ഈ മേഖലയിലെ ഒന്നാം നമ്പര്‍ ശക്തിയായി ഇന്ത്യന്‍ ഏവിയേഷന്‍ മേഖല പരിവര്‍ത്തിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മത്താവോ, ഈ രംഗത്തെ ഇന്ത്യ- ഫ്രഞ്ച് സഹകരണം പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടി. ഏവിയേഷന്‍ മേഖലയിലെ ഇന്ത്യന്‍ വിപ്ലവത്തിന് ഫ്രാന്‍സിന്റെ സഹകരണം എക്കാലത്തുമുണ്ടാകുമെന്നും അംബാസഡര്‍ പറഞ്ഞു. അറുപത് ഫ്രഞ്ച് കമ്പനികള്‍ ഇന്ത്യയുടെ വികസനത്തിന് കൈകോര്‍ക്കുന്നതായും തിയറി മത്താവോ വ്യക്തമാക്കി. ഇന്ത്യയിലേയും ഫ്രാന്‍സിലേയും ഏവിയേഷന്‍ മേഖലയിലെ വന്‍കിട നിക്ഷേപകരും ചടങ്ങില്‍ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aviation Indian Aviation K Ram Mohan Naidu
    Latest News
    പിസി ജോര്‍ജിനെതിരെ കേസെടുക്കാതെ പോലീസ്, നടപടിയെടുക്കണമെന്ന് കോടതി
    16/07/2025
    പതിനേഴു വർഷം റയൽ മഡ്രിഡിന്റെ കൂടെ, ഒടുവിൽ പടിയിറക്കം; ലൂക്കാസ് വാസ്ക്വസ് ക്ലബ് വിട്ടു
    16/07/2025
    വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കണോ? നിർണായക ഇടപെടലുകളുമായി ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും
    16/07/2025
    ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രെസിഡന്റ്റ് സ്ഥാനത്തേക്ക് ഷെയ്ഖ് ജുവാൻ മത്സരിക്കുന്നു
    16/07/2025
    ഇന്ത്യൻ റോഡുകളിൽ ഇനി ടെസ്‍ലയും; മോഡൽ വൈ ആണ് ഇന്ത്യയിലെത്തുന്ന ടെസ്‍ലയുടെ ആദ്യ വാഹനം
    16/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version