കൊല്ലം- കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളിയിലെ സമ്മേളനത്തിൽ ഉണ്ടായത് തെറ്റായ പ്രവണതയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കുലശേഖരപുരം ലോക്കൽ സമ്മേളനത്തിൽ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി വരെ നടന്നിരുന്നു. തുടർന്നാണ് സി.പി.എം നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group