ജിദ്ദ – സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടുത്ത വേനലവധിക്ക് ജൂണ്‍ 26 മുതല്‍ തുടക്കമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അക്കാദമിക് കലണ്ടര്‍ വ്യക്തമാക്കുന്നു. വേനലവധിക്കു ശേഷം ഓഗസ്റ്റ് 12 ന് സൂപ്പര്‍വൈസര്‍മാര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും ഡ്യൂട്ടി പുനരാരംഭിക്കും. ഓഗസ്റ്റ് 17 ന് അധ്യാപകര്‍ക്കും ഡ്യൂട്ടി പുനരാരംഭിക്കും. പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 24 ന് തുടക്കമാകും.
ഈ മാസം 11 ന് ആരംഭിച്ച ശരത്കാല അവധി പൂര്‍ത്തിയായി ഈ മാസം 17 ന് ആണ് സെക്കന്റ് സെമസ്റ്ററിന് തുടക്കമായത്.
ഡിസംബര്‍ 11 ന് നീണ്ട വാരാന്ത്യ അവധി ലഭിക്കും. 2025 ജനുവരി മൂന്നിന് മധ്യവര്‍ഷ അവധി ആരംഭിക്കും. മധ്യവര്‍ഷ അവധിക്കു ശേഷം ജനുവരി 12 ന് ക്ലാസുകള്‍ ആരംഭിക്കും. ഫെബ്രുവരി 20 ന് സെക്കന്റ് സെമസ്റ്റര്‍ അവസാനിക്കും. ഫെബ്രുവരി 23 ന് സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷ അവധിയാണ്. ഫെബ്രുവരി 24 ന് ശൈത്യകാല അവധിക്ക് തുടക്കമാകും.
മാര്‍ച്ച് രണ്ടിന് തേഡ് സെമസ്റ്ററിന് തുടക്കമാകും. മാര്‍ച്ച് 20 ന് ഈദുല്‍ ഫിത്ര്‍ അവധി ആരംഭിക്കും. പെരുന്നാള്‍ അവധി പൂര്‍ത്തിയായി ഏപ്രില്‍ ആറിന് ക്ലാസുകള്‍ പുനരാരംഭിക്കും. മെയ് നാലിന് നീണ്ട വാരാന്ത്യ അവധിക്ക് തുടക്കമാകും. മെയ് 30 ന് ബലിപെരുന്നാള്‍ അവധി ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ജൂണ്‍ 15 ന് അധ്യയനം പുനരാരംഭിക്കും.