റിയാദ് – റിയാദിലെ മഹിളകളുടെ കൂട്ടായ്മയായ മലബാര്‍ അടുക്കള റിയാദ് ചാപ്റ്റര്‍ പത്താം വാർഷികം ആഘോഷിച്ചു. മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഹമ്മദലി ചക്കോത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തില്‍ ആരോഗ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ഫറാബി ലാബ്സിന്റെ സി.എഫ്.ഒ കബീര്‍ ക്ലാസെടുത്തു.
എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഷഫാഉ റമീസ്, സുമയ്യ, ഹാഷിഫ, ഷാദിയ, സഫ്ന മോള്, അമീര്‍, സുറുമി അന്‍സു, ഷമീന സാദത്ത്, ലുബ്ന ജൗഹര്‍, റിയാദ് കോര്‍ഡിനേറ്റര്‍ സല്‍മ ഫാസില്‍, നെജു കബീര്‍ എന്നിവർ പ്രസംഗിച്ചു. റെമിന്‍ വേങ്ങാട്ട് ഖിറാഅത്ത് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group