പെര്‍ത്ത്: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 167 റണ്‍സെടുത്തിട്ടുണ്ട്. 89 റണ്‍സുമായി ജയ്സ്വാളും 60 റണ്‍സുമായി രാഹുലമാണ് ക്രീസില്‍. ഇന്ന് മല്‍സരം തുടങ്ങി ഉടന്‍ തന്നെ ഓസ്ട്രേലിയയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ പിഴതു അവരെ 104 റണ്‍സിന് ഇന്ത്യ ചുരുട്ടികെട്ടിയിരുന്നു. ഇന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലായിരുന്നു ഓസിസ് ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ അഞ്ചും നിതീഷ് റാണ മൂന്നും സിറാജ് രണ്ടും വിക്കറ്റ് നേടി.26റണ്‍സ് നേടിയ സ്റ്റാര്‍ച്ചാണ് ഓസിസിന്റെ ടോപ് സ്കോറര്‍. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 150 റണ്‍സിന് അവസാനിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group