പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഉച്ച നിലവില്‍ ഇന്ത്യയുടെ അആറ് വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. വെറും 74 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ എല്‍ രാഹുലും ജയ്സ്വാളുമാണ് ഓപ്പണിങില്‍ ഇറങ്ങിയത്.
എട്ട് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് യുവ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ പുറത്തായത്. ശുബ്മാന് ഗില്ലിന് പകരം മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കലും ഡെക്കിന് മടങ്ങി. 23 പന്ത് നേരിട്ടാണ് ദേവ്ദത്ത് പുറത്തായത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ വിരാട് കോഹ് ലിയിലായിരുന്നു ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. എന്നാല്‍ നിരാശപ്പെടുത്തിയാണ് താരം പുറത്തായത്.
അഞ്ച് റണ്‍സ് നേടിയ കോഹ്ലിയെ ജോഷ് ഹെയ്സല്‍വുഡാണ് മടക്കിയത്. ഉസ്മാന് ഖവാജ ക്യാച്ചെടുക്കുകയായിരുന്നു. രാഹുല്‍ 74 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്തായി. ധ്രുവ് ജുറേല്‍ 20 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. വാഷിങ്ടണ്‍ സുന്ദര്‍ നാല് റണ്‍സെടുത്തും പുറത്തായി. അലക്സ് ക്രേയുടെ പന്തില്‍ മാര്‍ഷിന് പിടി നല്‍കിയാണ് വാഷിങ്ടണ്‍ സുന്ദര്‍ പുറത്തായത്.25 റണ്‍സെടുത്ത ഋഷഭ് പന്തും ആറ് റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡിയുമാണ് ക്രീസിലുള്ളത്.