ഹേഗ് – ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനും ഹമാസ് സൈനിക കമാണ്ടര്‍ ആയിരുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്‌രിക്കും (മുഹമ്മദ് ദൈഫ്) എതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരപരിധി ഇസ്രായില്‍ അംഗീകരിക്കേണ്ടത് അനിവാര്യമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
(വാർത്തയുടെ വിശദാംശങ്ങൾ ദ മലയാളം ന്യൂസ് ഉടൻ പ്രസിദ്ധീകരിക്കും)
ദക്ഷിണ ലെബനോനില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൂടി കൊല്ലപ്പെട്ടു
ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഓഫ്രയില്‍ നിന്നുള്ള സെവ് ഹനോച്ച് എര്‍ലിച്ച് (70 വയസ്) ദക്ഷിണ ലെബനോനില്‍ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടു.
ദക്ഷിണ ലെബനോനില്‍ മറ്റൊരു സൈനികന്‍ കൂടി മരിച്ചുവീണു. ഇക്കാര്യം സൈനികന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഈ സൈനികന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അനുമതിയായിട്ടില്ല. ദക്ഷിണ ലെബനോനില്‍ മറ്റൊരു സ്ഥലത്ത് മൂന്നാമതൊരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ടെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. പുതിയ സംഭവങ്ങളോടെ ലെബനോന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം 52 ആയി ഉയര്‍ന്നു.