കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂർ ജില്ലയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നാണ് കരുനാഗപ്പള്ളി സ്വദേശിനിയായ ഐശ്വര്യയെ കണ്ടെത്തിയത്.
എൻട്രൻസിന് പഠിക്കുന്ന മകളെ നവംബർ 18 മുതൽ കാണാനില്ലെന്ന് കാട്ടി മാതാവ് കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടി ഒരു സ്കൂട്ടറിന് പിന്നാലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അന്വേഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു.
കുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയിട്ടുണ്ടെന്നും സ്വീകരിക്കാനായി രക്ഷിതാക്കളെ വിളിച്ചിട്ടുണ്ടെന്നും അവർ വീട്ടിൽനിന്ന് പുറപ്പെട്ടതായും പോലീസ് പ്രതികരിച്ചു. ഫോണിൽ കൂടുതൽ നേരം കളിച്ചതിന് അമ്മ വഴക്കു പറഞ്ഞിരുന്നു. പിന്നാലെ അമ്മ ജോലിക്കു പോയതോടെ കുട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം.