റിയാദ്- റിയാദിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44)യാണ് നിര്യാതനായത്. രാവിലെ എക്സിറ്റ് 16 സുലൈയിൽ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നിടെ ബോൾ ചെയ്യുന്ന സമയത്ത് വേദനവരികയും എക്സിറ്റ് 14 ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പന്ത്രണ്ടു വർഷമായി കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ് പരേതനായ ഗോപാൽ, മാതാവ്, ശ്യാമള. ഭാര്യ, ഷോളജി. മക്കൾ, ദ്യാൻ ദേവ്, അനയ് ദേവ്
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജാഫർ അലി പനങ്ങാങ്കര, ജാഫർ വീമ്പൂർ, എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും