Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    • ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    • അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    • ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    • ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കം: ലുലുവിന്റേത് എ.ഡി.എക്സിലെ നൂറാമത്തെ ലിസ്റ്റിംഗ്

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ15/11/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുബാദി: ഒരു ഇന്ത്യക്കാരന്‍റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ ജി.സി.സിയിലെ ഏറ്റവും വലിയ ലിസ്റ്റിങ്ങ് എന്ന റെക്കോർഡോടെ ലുലു റീട്ടെയ്ൽ ട്രേഡിങ്ങിന് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ. യൂസഫലി എന്നിവർ ചേർന്ന് മണി മുഴക്കി ട്രേഡിങ്ങിന് തുടക്കംകുറിച്ചു. യു.എ.ഇയുടെയും ജി.സി.സിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്വം മാതൃകാപരമാണെന്നും പൊതുപങ്കാളിത്വത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യു.എ.ഇ ഉൾപ്പടെയുള്ള അറബ് രാജ്യങ്ങളിലുള്ളവരുടെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്വമാണ് ലുലു റീട്ടെയ്ൽ ഓഹരികൾക്ക് ഉള്ളത്. ലിസ്റ്റിങ്ങ് ശേഷവും റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് മികച്ച ഡിമാൻഡ് ലുലു റീട്ടെയ്ലിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
    ലുലുവിന്‍റെ റീട്ടെയ്ൽ യാത്രയിലെ ചരിത്ര മുഹൂർത്തമാണ് എഡിഎക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും ലുലു ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിക്കുന്നതിനുള്ള പ്രയത്നം ലുലു തുടരുമെന്നും മൂന്ന് വർഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ലുലുവിന്‍റെ കരുത്ത് ജീവനക്കാരാണെന്നും ചെയർമാൻ പറഞ്ഞു.

    അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്‍റർനാഷ്ണൽ ഇൻവെസ്റ്റ്മെന്‍റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ.

    പ്രൊഫഷണൽ നിക്ഷേപക സ്ഥാപനങ്ങൾ കൂടാതെ ഐപിഒ തുടങ്ങി പതിനാറ് ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി സബ്സ്ക്രൈബ് ചെയ്തത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികൾ 30% ശതമാനമാക്കി ഉയർത്തിയിരുന്നു. 25 ഇരട്ടി അധിക സമാഹരണത്തോടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്. ഒക്ടോബർ 28 മുതൽ നവംബർ 5വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപ്പന. 574 കോടി ഡോളറാണ് ലുലു റീട്ടെയിലിന്‍റെ വിപണി മൂല്യം. ആദ്യ വർഷം നികുതിക്ക് ശേഷമുള്ള ലാഭത്തിന്‍റെ 75ശതമാനവും ലാഭവിഹിതമായി നൽകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Lulu UAE Exchange
    Latest News
    വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്; ആറുപേർ ഗുരുതരാവസ്ഥയിൽ
    28/07/2025
    ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
    28/07/2025
    അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
    28/07/2025
    ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
    28/07/2025
    ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version