Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    • അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    • ഐ.സി.എഫ് -ആർ. എസ്. സി ഹജ്ജ് വളണ്ടിയർകോർ; ജിദ്ദയിലെ ആദ്യ ഘട്ട പരീശീലനം സമാപിച്ചു
    • ഹജ് തീർത്ഥാടകർക്ക് വഴികാട്ടിയായി ലബ്ബൈക് ആപ്പ് പുറത്തിറങ്ങി
    • അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് ഗുരുതര കാൻസർ സ്ഥിരീകരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    പ്രവാസി സാഹിത്യോത്സവിന് ഹായിലിൽ ഉജ്ജ്വല പരിസമാപ്തി; ദമാം സോൺ ജേതാക്കൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/11/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹായിൽ- സൗദി ഈസ്റ്റ് കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിന് ഹായിലിൽ ഉജ്ജ്വല പരിസമാപ്തി. രണ്ടുമാസം വിവിധ ഘടകങ്ങളിൽ നടന്ന തുടർ മത്സരങ്ങൾക്ക് ശേഷമാണ് സൗദി ഈസ്റ്റ് നാഷനൽ സാഹിത്യോത്സവിന് ഹായിലിലെ ഖസ്ർ ലയാലി ഓഡിറ്റോറിയത്തിൽ കൊടിയിറങ്ങിയത്.

    സൗദി സെൻട്രൽ ഭാഗത്തുനിന്നും കിഴക്കൻ മേഖലയിൽ നിന്നുമുള്ള പത്ത് സോണുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 225 പോയിന്റുകൾ ദമാം സോൺ പതിനാലാം എഡിഷൻ സാഹിത്യോത്സവിന്റെ കലാകിരീടം സന്ത്വമാക്കി. റിയാദ് നോർത്ത്‌, റിയാദ് സിറ്റി സോണുകൾക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. അൽ ജൗഫിൽ നിന്നെത്തിയ സൽമാൻ കണ്ണൂർ സാഹിത്യോത്സവിലെ കലാപ്രതിഭയും അൽ ഖസീമിലെ സുഫിയാൻ ഇർഫാനി സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാഹിത്യോൽസവ് എസ്.എസ്.എഫ് മുൻ സ്റ്റേറ് പ്രസിഡന്റ് പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. അൽജൗഫ്, ഹായിൽ, ഖസീം, റിയാദ് നോർത്ത്, റിയാദ് സിറ്റി, ദമ്മാം, അൽഖോബാർ, അൽ അഹ്സ, ജുബൈൽ, തബൂക്ക്, ഹഫർ അൽ ബാത്തിൻ എന്നീ സോണുകളിൽ നിന്നായി വനിതകൾ ഉൾപ്പെടെ 800 അധികം മത്സരാർഥികൾ പങ്കെടുത്ത സാഹിത്യോത്സവ് ജനകീയത കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. വൈകിട്ട് 4 മണിമുതൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാഹിത്യോത്സവ് പ്രമേയമായ ‘മണ്ണും മണലും ‘ എന്ന വിഷയത്തിൽ രിസാല സ്‌റ്റഡി സർക്കിൽ ഗ്ലോബൽ പ്രതിനിധി സലിം പട്ടുവം സംസാരിച്ചു. രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ ചെയർമാൻ ഇബ്‌റാഹീം അംജദിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പ്രവാസി രിസാല എഡിറ്റർ ജാബിർഅലി പത്തനാപുരം ഉദ്ഘാടനം ചെയ്തു.

    ഹായിൽ പ്രവാസത്തിലെ വിവിധ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു . 10 വേദികളിലായി നടന്ന സാഹിത്യോത്സവ് സമയ ക്രമീകരണം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. സമ്മാനദാന ചടങ്ങ് സ്വാഗത സംഘം ചെയർമാൻ ഹമീദ് സഖാഫിയുടെ അദ്ധ്യക്ഷ്യതയിൽ ഐ സി എഫ് സൗദി നാഷണൽ പ്രതിനിധി അബു സ്വാലിഹ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. അടുത്തവർഷം ജുബൈലിൽ നടക്കുന്ന സാഹിത്യോത്സവ് 2025 ന്റെ പ്രഖ്യാപനം രിസാല സ്റ്റഡി സർക്കിൾ മുൻ ഗ്ലോബൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി നിർവഹിച്ചു.

    ഗ്ലോബൽ സെക്രട്ടറിമാരായ ഉമർ അലി കോട്ടക്കൽ, അഹ്‌മദ്‌ കബീർ ചേളാരി, അൻസാർ കൊട്ടുകാട് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു ബഷീർ സഅദി, അഫ്സൽ കായംകുളം, ചാൻസ അബ്ദുൽറഹ്മാൻ ഷുഹൈബ് കോനിയത്, മുസമ്മിൽ,നൗഫൽ പറക്കുന്ന്, തുടങ്ങിയ പ്രാസ്ഥാനിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു . രിസാല സ്റ്റഡി സർക്കിൾ നാഷനൽ ജനറൽ സെക്രട്ടറി അമീൻ ഓച്ചിറ സ്വാഗതവും സ്വാഗത സംഘം കൺവീനർ ബഷീർ നല്ലളം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pravasi SSF
    Latest News
    വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    19/05/2025
    അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    19/05/2025
    ഐ.സി.എഫ് -ആർ. എസ്. സി ഹജ്ജ് വളണ്ടിയർകോർ; ജിദ്ദയിലെ ആദ്യ ഘട്ട പരീശീലനം സമാപിച്ചു
    19/05/2025
    ഹജ് തീർത്ഥാടകർക്ക് വഴികാട്ടിയായി ലബ്ബൈക് ആപ്പ് പുറത്തിറങ്ങി
    19/05/2025
    അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് ഗുരുതര കാൻസർ സ്ഥിരീകരിച്ചു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version