റിയാദ്- അന്താരാഷ്ട്ര എന്‍ ജി ഒ സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ ദശലക്ഷസ ന്ദേശകാമ്പയിന്റെ ഭാഗമായി 46 ഭാഷകളില്‍ തയാറാക്കിയ ‘ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ തടയുക!’ എന്ന മുദ്രാവാക്യം ഉള്‍പ്പെട്ട ഹ്രസ്വചിത്രം കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ അഡ്മിന്‍ ഉപദേഷ്ടാവ് കുന്ദന്‍ലാല്‍ ഗൊത്‌വാള്‍ റിലീസ് ചെയ്തു.
ഇന്ത്യന്‍ കറന്‍സിയിലുള്ള 17 ഭാഷകള്‍, അറബിക്, ചൈനീസ് ഉള്‍പ്പെടെ മറ്റു 11 ഏഷ്യന്‍ ഭാഷകള്‍, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങിയവ ഉള്‍പ്പടെ 17 യൂറോപ്യന്‍ ഭാഷകള്‍ എന്നിങ്ങനെ 46 ഭാഷകളില്‍ റിസാ മുദ്രാവാക്യം വിവിധ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കുകയാണ് ഫൗണ്ടേഷന്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച കാമ്പയിന്‍ ശിശുദിനമായ നവംബര്‍ 14 വരെ തുടരും. വിവിധ വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ, ഹൈപ്പര്‍മാര്‍ക്കറ്റു കളുടെ പ്രതിവാര ബ്രോഷറുകള്‍ ഇവയിലൂടെയുള്ള പ്രചാരണം തുടരുന്നു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ റിസാ കണ്‍സല്‍ട്ടന്റ് ഡോ. എ. വി. ഭരതന്‍, റിസോഴ്‌സ് ടീം അംഗങ്ങളായ ഡോ. തമ്പി വേലപ്പന്‍, ഡോ. നസീം അക്തര്‍ ഖുറൈശി, ഡോ. രാജു വര്‍ഗീസ്, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ, ജോര്‍ജുകുട്ടി മക്കുളത്ത്, സൗദി ഈസ്റ്റേണ്‍ പ്രോവിന്‍സ് കോര്‍ഡിനേറ്റര്‍ നൗഷാദ് ഇസ്മായില്‍, ഐ. ടി ടീം അംഗങ്ങളായ എഞ്ചിനീയര്‍ ജഹീര്‍, മാസ്റ്റര്‍ സെയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.