Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി: കൈകൾ ടേപ്പ് കൊണ്ട് കെട്ടിയ നിലയിൽ
    • വി.എസിന്റെ ആരോഗ്യനില ഗുരുതരം: വെന്റിലേറ്ററില്‍ തുടരും
    • ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ്
    • ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര്‍ കൊല്ലപ്പെട്ടു
    • ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് യമന്‍ റിയാല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf

    വന്‍ ഡിമാന്‍ഡ്, ലുലു വില്‍ക്കുന്ന ഓഹരികള്‍ കൂട്ടി; ഐപിഒ നാളെ അവസാനിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/11/2024 Gulf Business Market UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    lulu retail ipo adx listing
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: ലുലു റീട്ടെയിലിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതോടെ വില്‍പ്പനയ്ക്കു വച്ച ഓഹരികളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിച്ചു. 25 ശതമാനം ഓഹരി വില്‍പ്പനയുമായാണ് ഐപിഒ ആരംഭിച്ചത്. ഐപിഒ നാളെ അവസാനിക്കാനിരിക്കെയാണ് നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഓഹരികളുടെ എണ്ണം കുട്ടിയത്. വിപണിയിലെ വന്‍ ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ വര്‍ധനയെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. 258.2 കോടി ഓഹരികളാണ് വിറ്റഴിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. ഡിമാന്‍ഡ് കണക്കിലെടുത്ത് ഇത് 310 കോടി ഓഹരികളാക്കിയാണ് ഉയര്‍ത്തിയത്. അധികമായി വില്‍പ്പനയ്ക്കു വച്ച ഓഹരികള്‍ പ്രൊഫഷനല്‍ ഇന്‍വെസ്റ്റര്‍ ഗണത്തിലുള്‍പ്പെടുന്ന നിക്ഷേപകര്‍ക്കു മാത്രമായാണ് വകയിരുത്തിയിരിക്കുന്നത്.

    ഐപിഒ ചൊവ്വാഴ്ച അവസാനിക്കുന്നതോടെ ഓഹരി അലോട്ട്‌മെന്റ് നടക്കും. അപേക്ഷിച്ചവര്‍ക്ക് എത്ര ഓഹരി ലഭിച്ചുവെന്ന് ബുധനാഴ്ചയോടെ അറിയാം. 2.04 ദിർഹം ആയിരിക്കും ഒരു ഓഹരിയുടെ വിലയെന്നാണ് സൂചന. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലുലുവിന്റെ ഐപിഒ ഒക്ടോബര്‍ 28നാണ് ആരംഭിച്ചത്. യുഎഇ ഓഹരി വിപണിയിലാണ് (അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്) കമ്പനി ലിസ്റ്റ് ചെയ്യുന്നത്. വില്‍പ്പന തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ക്ക് നൂറു ശതമാനത്തിലധികം അപേക്ഷകള്‍ ലഭിച്ചിരുന്നു. യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോഡും ലുലു സ്വന്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi ADX Lulu Lulu Group Lulu IPO UAE stock market
    Latest News
    ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി: കൈകൾ ടേപ്പ് കൊണ്ട് കെട്ടിയ നിലയിൽ
    30/06/2025
    വി.എസിന്റെ ആരോഗ്യനില ഗുരുതരം: വെന്റിലേറ്ററില്‍ തുടരും
    30/06/2025
    ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം ആരംഭിക്കാന്‍ തയാറാണെന്ന് ഇറാന്‍ പ്രസിഡന്റ്
    30/06/2025
    ഗാസയിലെങ്ങും അതിശക്തമായ വ്യോമാക്രമണങ്ങള്‍: 79 പേര്‍ കൊല്ലപ്പെട്ടു
    30/06/2025
    ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലേക്ക് യമന്‍ റിയാല്‍
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version