തിരുവനന്തപുരം- കേരളത്തിൽ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് ഗ്രൂപ്പുണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണനെ അഡ്മിനാക്കിയാണ് ഗുപ്പുണ്ടാക്കിയത്. സംസ്ഥാനത്തെ ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പുണ്ടാക്കിയത്. വിവാദമായതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു.
തന്റെ ഫോൺ ഹാക്ക് ചെയ്തവരാണ് ഗ്രൂപ്പുണ്ടാക്കിയതെന്നും ഉടൻ ഡിലീറ്റ് ചെയ്തുവെന്നുമാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം. ഇത്തരത്തിൽ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കുന്നതിലെ അപാകത സംബന്ധിച്ച് ഗ്രൂപ്പിലുള്ള ചിലർ ചോദ്യമുന്നയിച്ചതോടെയാണ് ഗ്രൂപ്പ് ഡിലീറ്റാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group