ജിദ്ദ: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷന്‍ ജിദ്ദ പ്രവാസി സാഹിത്യോത്സവത്തിന് കിലോ 3ലെ അല്‍ ബദര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. ജിദ്ദയിലെ നൂറോളം ഫാമിലി സാഹിത്യോത്സവ്, യൂണിറ്റ് ഘടകങ്ങളിലെ മത്സരങ്ങൾക്ക് ശേഷം ജിദ്ദയിലെ 12 സെക്ടറുകളില്‍ നിന്നും പ്രൈമറി, ജൂനിയര്‍, സെക്കന്‌ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ബഹു ഭാഷ പ്രസംഗങ്ങള്‍, മാപ്പിള പാട്ട് , കവിത പാരായണം, വ്യത്യസ്ത രചനാ മത്സരങ്ങള്‍ ദഫ്, കാലിഗ്രഫി, ഹൈകു, സ്പോട് മാഗസിന്‍ തുടങ്ങിയ 99 ഇനങ്ങളില്‍ 12 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക.
പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സര്‍ഗാത്മകത വികസിപ്പിക്കുക, സാമൂഹിക ധാര്‍മിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്ന മാനുഷിക ദൗത്യമാണ് സാഹിത്യോത്സവ് നിര്‍വ്വഹിക്കുന്നത്.
രാവിലെ 8 മണിക്ക് ഉദ്ഘാടന സംഗമത്തോടെ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയർന്നു. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ ജിദ്ധയിലെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ ജനകീയ ഡോക്ടർ ഡോ: ദിനേശ് കുമാറിനെ ആദരിക്കും. സാംസ്കാരിക സംഗമത്തിൽ ജിദ്ദയിലെ സാമൂഹിക രാഷ്ട്രീയ സാഹിത്യ മേഖലകളിൽ പ്രമുഖർ സംബന്ധിക്കും