അബുദാബി: പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ വില്‍പ്പനയ്ക്കു വച്ച ഓഹരികള്‍ ഐപിഒ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ വിറ്റുതീര്‍ന്നു. ഓഹരി സ്വന്തമാക്കാന്‍ അപേക്ഷിച്ചവര്‍ (സബ്‌സ്‌ക്രൈബ് ചെയതവര്‍) ആവശ്യപ്പെട്ട ആകെ ഓഹരികളുടെ എണ്ണമാണ് വില്‍പ്പനയ്ക്കു വച്ച ഓഹരികളുടെ എണ്ണത്തെ മറികടന്നത്. ഓഹരി വാങ്ങാന്‍ അപേക്ഷിക്കാന്‍ നിക്ഷേപകര്‍ക്ക് നവംബര്‍ അഞ്ച് വരെ സമയമുണ്ട് എന്നതിനാല്‍ അധിക അപേക്ഷകര്‍ (ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍) എത്ര ഉണ്ടാകുമെന്നേ ഇനി അറിയാനുള്ളൂ.
നിശ്ചിത ഓഹരി വില 1.94 ദിര്‍ഹം മുതല്‍ 2.02 ദിര്‍ഹം വരെയാണെന്ന് തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഓഹരിയുടെ അന്തിമ വില നവംബര്‍ ആറിന് പ്രഖ്യാപിക്കും. ലുലു റീട്ടെയിലിന്റെ 25 ശതമാനം (258 കോടി) ഓഹരികളാണ് വില്‍ക്കുന്നത്.
യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ, യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ തുടങ്ങി വിവിധ റെക്കോര്‍ഡുകളാണ് ഈ ഓഹരി വില്‍പ്പനയിലൂടെ ലുലു സ്വന്തമാക്കുന്നത്.