ജിദ്ദ – ഗാസയില്‍ മൂന്നു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. അപ്പര്‍ ഗലീലിയിലെ മജ്ദ് അല്കറോം ഗ്രാമത്തില്‍ ഹിസ്ബുല്ല മിസൈലുകള്‍ പതിച്ച് രണ്ടു പേര് കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഇസ്രായില്‍ സൈന്യം പറഞ്ഞു. മുപ്പതോളം മിസൈലുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടതെന്ന് സൈന്യം പറഞ്ഞു.
ഗാസയില്‍ ഇന്ന് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 67 ആയി ഉയര്‍ന്നു. ഖാന് യൂനിസില്‍ 38 പേരും ഉത്തര ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ 29 പേരുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group