Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • പശ്ചിമേഷ്യയിൽ വെടിയൊച്ച നിലക്കുന്നു, ഇസ്രായിൽ-ഇറാൻ വെടിനിർത്തലിന് ഖത്തറിന്റെ മധ്യസ്ഥത, വിശദവിവരങ്ങൾ
    • അവസാന നിമിഷത്തിലും മിസൈൽ ആക്രമണവുമായി ഇറാൻ; ഇസ്രായിലിൽ മൂന്നു പേർ കൊല്ലപ്പെട്ടു
    • റെക്കോർഡ് നിലനിർത്തി മെസ്സി, സമനിലയുമായി പ്രീക്വാർട്ടറിൽ; അത്‌ലറ്റികോ മാഡ്രിഡും പോർട്ടോയും പുറത്ത്
    • യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    • മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    തിരുവമ്പാടിയിലെ യു.ഡി.എഫ് കൺവൻഷനിൽ ലീഗ് ചേരിപ്പോര്; പ്രിയങ്കയുടെ വയനാട് റോഡ് ഷോ നാളെ, സോണിയയും ഖാർഗെയും രാഹുലുമെത്തും

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌22/10/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവമ്പാടി/വയനാട്: വയനാട് ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ വിജയത്തിനായുള്ള തിരുവമ്പാടി പഞ്ചായത്ത് തല സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ബഹളവും വാക്കേറ്റവും. ജനറൽ കൺവീനറെച്ചൊല്ലി പഞ്ചായത്ത് മുസ്‌ലിം ലീഗിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണ് തെരഞ്ഞെടുപ്പ് കൺവൻഷന്റെ ശോഭ കെടുത്തിയത്.

    ഇരുവിഭാഗം ലീഗ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിനിടെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസന് കസേരയിൽ നിന്ന് നിലത്ത് വീണ് പരുക്കേറ്റു. കാലിന് ചതവേറ്റ പ്രസിഡന്റ് ആശുപത്രിയിൽ ചികിൽസ തേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ വൈകീട്ട് അഞ്ചോടെ തിരുവമ്പാടി പ്രിയദർശിനി ഹാളിൽ തുടങ്ങിയ കൺവെൻഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചതോടെയാണ് ബഹളം തുടങ്ങിയത്. മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാക്കിയത്. എന്നാൽ, ഈ പദവി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടികാട്ടി ഒരുവിഭാഗം പ്രവർത്തകർ രംഗത്തു വരികയായിരുന്നു. ഇതേ തുടർന്നാണ് ബഹളവും വാക്കേറ്റവുമുണ്ടായത്. കൺവൻഷനിലെ പ്രശ്‌നങ്ങളിൽ തങ്ങൾ കക്ഷിയല്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

    കൺവെൻഷൻ കോഴിക്കോട് എം.പി എം.കെ രഘവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ടി.ജെ കുര്യാച്ചൻ (ചെയർമാൻ), ഷൗക്കത്തലി കൊല്ലളത്തിൽ (ജനറൽ കൺവീനർ), മനോജ് വാഴപ്പറമ്പിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്ക് കൺവെൻഷൻ രൂപം നൽകി.

    പ്രിയങ്കാ ഗാന്ധിക്ക് മണ്ഡലത്തിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷം നൽകാനുള്ള പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കാൻ യോഗം ആഹ്വാനം ചെയ്തു. രാഹുൽഗാന്ധിക്ക് ഓരോ ബൂത്തിൽനിന്നും ലഭിച്ചതിനേക്കാൾ കൂടുതൽ ലീഡ് നേടിയെടുക്കാനാവശ്യമായ പ്രവർത്തനങ്ങൾ വളരെ ചിട്ടയായി നടത്തണമെന്ന് നേതാക്കൾ ഓർമിപ്പിച്ചു.

    ഇന്ന് വൈകീട്ട് രാഹുൽ ഗാന്ധിക്കൊപ്പം റോഡ് മാർഗം വയനാട്ടിലെത്തുന്ന പ്രിയങ്കാ ഗാന്ധിയുടെ നാളത്തെ റോഡ് ഷോയും തുടർന്നുള്ള പ്രവർത്തനങ്ങളും ഗംഭീര വിജയമാക്കാനുള്ള നീക്കങ്ങളിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എൻ.കെ പ്രമേചന്ദ്രൻ ഉൾപ്പെടെ വിവിധ പാർട്ടി ഘടകകക്ഷി നേതാക്കളെല്ലാം നാളെ വയനാട്ടിലെത്തുന്നതോടെ പ്രവർത്തകരുടെ ആവേശം വാനോളമെത്തും.

    നാളെ രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ആരംഭിക്കും. ശേഷം ഉച്ചയ്ക്ക് 12ന് ജില്ലാ കലക്ടർ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

    പ്രിയങ്ക ഗാന്ധിയ്ക്കായി വമ്പൻ മുന്നേറ്റമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. വിജയം സുനിശ്ചിതമാണെങ്കിലും ഭൂരിപക്ഷത്തിൽ റെക്കോർഡ് നേട്ടം കാഴ്ചവെക്കാനാണ് ശ്രമം. പ്രിയങ്കയ്ക്കായി വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും.

    സി.പി.ഐ നേതാവ് സത്യൻ മൊകേരിയാണ് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി. നവ്യ ഹരിദാസ് ബി.ജെ.പി സ്ഥാനാർത്ഥിയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Priyanka Gandhi thiruvambady iuml issue wayanad by election
    Latest News
    പശ്ചിമേഷ്യയിൽ വെടിയൊച്ച നിലക്കുന്നു, ഇസ്രായിൽ-ഇറാൻ വെടിനിർത്തലിന് ഖത്തറിന്റെ മധ്യസ്ഥത, വിശദവിവരങ്ങൾ
    24/06/2025
    അവസാന നിമിഷത്തിലും മിസൈൽ ആക്രമണവുമായി ഇറാൻ; ഇസ്രായിലിൽ മൂന്നു പേർ കൊല്ലപ്പെട്ടു
    24/06/2025
    റെക്കോർഡ് നിലനിർത്തി മെസ്സി, സമനിലയുമായി പ്രീക്വാർട്ടറിൽ; അത്‌ലറ്റികോ മാഡ്രിഡും പോർട്ടോയും പുറത്ത്
    24/06/2025
    യുദ്ധം അവസാനിച്ചു, വെടിനിർത്തൽ പ്രഖ്യപനം ഉടനെ; ഇസ്രായിലും ഇറാനും സമ്മതിച്ചെന്നും ട്രംപ്
    24/06/2025
    മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version