കൊച്ചി: മാധ്യമപ്രവർത്തകനും മറുനാടൻ മലയാളിയുടെ ഉടമയുമായ ഷാജൻ സ്കറിയ അറസ്റ്റിൽ. പി.വി ശ്രീനിജൻ എം.എൽ.എക്കെതിരായ ജാതി അധിക്ഷേപത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ കുറേ വർഷങ്ങളായി മറുനാടൻ മലയാളിയിലൂടെ ഷാജൻ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ശ്രീനിജിൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആസൂത്രിത അജണ്ടയുടെ ഭാഗായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുണ്ടെന്നുംജാതി അധിക്ഷേപം നടത്തിയതായും ശ്രീനിജിൻ ആരോപിച്ചിരുന്നു.
പി.വി ശ്രീനിജിൻ നൽകിയ പരാതിയിൽ എളമക്കര പോലീസ് നേരത്തെ ഷാജനെതിരെ കേസെടുത്തിരുന്നു. ഇതിലാണിപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ഷാജനെ വിട്ടയക്കുകയായിരുന്നു.
ഷാജന് പുറമെ സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരും കേസിലെ പ്രതികളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group