Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 17
    Breaking:
    • പാകിസ്ഥാൻ അയഞ്ഞു; യുഎഇ-പാകിസ്ഥാൻ മൽസരം ഒരു മണിക്കൂർ വൈകി തുടങ്ങി
    • സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത കമ്പനികള്‍ക്ക് പിടി വീഴും; പിഴയും വിസ നിര്‍ത്തിവെക്കലും
    • ബിഹാർ തെരഞ്ഞെടുപ്പ്; ഇവിഎമ്മിൽ പുതിയ മാറ്റം, സ്ഥാനാർഥികളുടെ കളർ ഫോട്ടോയും സീരിയൽ നമ്പറും
    • കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടവർക്ക് പാസ്‌പോർട്ടുകൾ പുതുക്കി നൽകി ബഹ്‌റൈൻ
    • മതത്തിന്റെ അന്തസ്സത്ത സമാധാന സന്ദേശം: ജക്കാർത്ത മതാന്തര സമ്മേളനത്തിൽ ഡോ. ഹുസൈൻ മടവൂർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയയുടെ കരിപ്പൂരിലേക്കുള്ള മടങ്ങി വരവ് ആഹ്ലാദകരം – സൗദി കെ.എം.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇ.ടി മുഹമ്മദ് ബഷീർ എം.പി സൗദിയ അധികൃതരുമായി സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ഡിസംബർ ആദ്യവാരത്തിൽ സൗദിയ വീണ്ടും കോഴിക്കോട്ടെത്തുന്നുവെന്ന വാർത്ത സൗദി പ്രവാസികൾക്ക് ഏറെ സന്തോഷം പകരുന്നതാണെന്ന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി. സൗദിയിലെ പ്രവാസികളുടെ യാത്രാദുരിതം മനസ്സിലാക്കിയ കോഴിക്കോട് എയർ പോർട്ട് അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ ടി മുഹമ്മദ് ബഷീർ എം പിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് നാഷണൽ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്‌കുട്ടി, കുഞ്ഞിമോൻ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദർ ചെങ്കള എന്നിവർ പറഞ്ഞു.

    സൗദി കെഎംസിസിയുടെ ഏറെക്കാലമായുള്ള ആവശ്യം കൂടിയായിരുന്നു സൗദിയയുടെ തിരിച്ചുവരവ്. എയർ ഇന്ത്യ എക്സ്സ്പ്രസ്സിന്റെ വിമാന ദുരന്തത്തെ തുടർന്ന് 2020 ആഗസ്റ്റിലാണ് സൗദിയ ഉൾപ്പടെയുള്ള വൈഡ് ബോഡി വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയത്. വിമാന ദുരന്തത്തിന് കാരണം വിമാനത്താവളത്തിന്റെ അപര്യാപ്തതയോ റൺവേയുടെ നീളക്കുറവോ അല്ലെന്ന് അന്ന് തന്നെ അന്വേഷണത്തിലൂടെ തെളിഞ്ഞെങ്കിലും വൈഡ് ബോഡി വിമാനങ്ങൾക്ക് അനുമതി നൽകാൻ വ്യോമയാനമന്ത്രാലയം തയ്യാറായിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവിൽ കോഴിക്കോട് നിന്ന് റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ്, ഫ്ലൈ നാസ്, ഇൻഡിഗോ തുടങ്ങിയ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഈ സെക്ടറുകളിൽ ടിക്കറ്റ് ലഭിക്കാറില്ല. വൻതോതിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്ന സൗദി തലസ്ഥാന നഗരമായ റിയാദിലേക്ക് മിക്ക ദിവസങ്ങളിലും സീറ്റുകൾ ലഭ്യമല്ല. സൗദി വരുന്നതോടെ ഉംറ യാത്രക്കാരുൾപ്പടെയുള്ളവർക്ക് ഏറെക്കുറെ യാത്രാദുരിതത്തിന് അറുതിയാകുമെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു. നേരിട്ടുള്ള വിമാന സർവീസ് ലഭിക്കാത്തത് മൂലം ഉംറ തീർത്ഥാടകർ ഉൾപ്പടെ പലപ്പോഴും കണക്ഷൻ ഫ്‌ളൈറ്റുകളെയാണ് ആശ്രയിക്കാറുള്ളത്. ഏതായാലും പ്രവാസികളുടെ മനസ്സറിഞ്ഞു പ്രവർത്തിച്ച ഇ ടി മുഹമ്മദ് ബഷീർ എം പിക്കും അനുകൂലമായി പ്രതികരിച്ച സഊദി എയർലൈൻസ് അധികൃതർക്കും കെഎംസിസി നാഷണൽ കമ്മിറ്റി സൗദിയിലെ പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ നന്ദി രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudia Airlines
    Latest News
    പാകിസ്ഥാൻ അയഞ്ഞു; യുഎഇ-പാകിസ്ഥാൻ മൽസരം ഒരു മണിക്കൂർ വൈകി തുടങ്ങി
    17/09/2025
    സൗദിയിൽ ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് നേടാത്ത കമ്പനികള്‍ക്ക് പിടി വീഴും; പിഴയും വിസ നിര്‍ത്തിവെക്കലും
    17/09/2025
    ബിഹാർ തെരഞ്ഞെടുപ്പ്; ഇവിഎമ്മിൽ പുതിയ മാറ്റം, സ്ഥാനാർഥികളുടെ കളർ ഫോട്ടോയും സീരിയൽ നമ്പറും
    17/09/2025
    കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടവർക്ക് പാസ്‌പോർട്ടുകൾ പുതുക്കി നൽകി ബഹ്‌റൈൻ
    17/09/2025
    മതത്തിന്റെ അന്തസ്സത്ത സമാധാന സന്ദേശം: ജക്കാർത്ത മതാന്തര സമ്മേളനത്തിൽ ഡോ. ഹുസൈൻ മടവൂർ
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version