- ഡോ. സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർത്ഥി ആക്കണമോ എന്നതിൽ തീരുമാനമെടുക്കും. സരിൻ മുമ്പ് സി.പി.എമ്മിനെ വിമർശിച്ചതിലൊന്നും കാര്യമില്ല. കോൺഗ്രസിൽ നിൽക്കുമ്പോൾ സി.പി.എമ്മിനെ വിമർശിക്കുമെന്നും അതൊക്കെ രാഷ്ട്രീയമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി
പാലക്കാട്: കോൺഗ്രസുമായി ഇടഞ്ഞ ഡോ. പി സരിന് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹമെങ്കിൽ അദ്ദേഹത്തെ ചേർത്തുപിടിക്കുമെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. സരിൻ മുമ്പ് സി.പി.എമ്മിനെ വിമർശിച്ചതിലൊന്നും കാര്യമില്ല. കോൺഗ്രസിൽ നിൽക്കുമ്പോൾ സി.പി.എമ്മിനെ വിമർശിക്കുമെന്നും അതൊക്കെ രാഷ്ട്രീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലക്കാട്ടെ സ്ഥാനാർത്ഥിത്വത്തിൽ സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർത്ഥി ആക്കണമോ എന്നതിൽ തീരുമാനമെടുക്കും. കോൺഗ്രസ് രാഷ്ട്രീയം വർഗീയ രാഷ്ട്രീയവുമായി ഒത്തുപോകുന്നതിൽ സരിൻ ഉയർത്തിയ ആശങ്ക പ്രധാനമാണ്. ഇനി പോരാട്ടം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും ബി.ജെ.പി ചിത്രത്തിൽ ഇല്ലെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group