അബുജ: നിയന്ത്രണം വിട്ട് മലക്കംമറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 94 പേര് മരിച്ചു. മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാനെത്തിയവരാണ് ദുരന്തത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. 50ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ നൈജീരിയിലെ ജിഗാവ സംസ്ഥാനത്തെ മജിയയില് ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായതെന്ന നൈജീരിയൻ വാർത്താ ഏജൻസി റിപോർട്ട് ചെയ്യുന്നു.
ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ടാങ്കര്‍ മലക്കംമറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം റോഡരികിലെ ഡ്രൈനേജിലേക്ക് ഒഴുകി. ഇതു കോരിയെടുക്കാന്‍ നാട്ടുക്കാര് കൂട്ടത്തോടെ എത്തിയതായിരുന്നു. ഇതിനിടെയാണ് പൊടുന്നനെ സ്ഫോടനം ഉണ്ടായത്.