മസ്കത്ത്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിലെ പല ഗവർണറേറ്റുകളിലെയും എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും 2024 ഒക്ടോബർ 16 ബുധനാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സ്‌കൂളുകൾ ഓൺലൈൻ മോഡിലേക്ക് മാറ്റാനാണ് നിർദേശം.
മസ്‌കറ്റ്, നോർത്ത് ആന്റ് സൗത്ത് അശ്ശർഖിയ, ദഖിലിയ, സൗത്ത് ആന്റ് നോർത്ത് ബത്തിന, ബുറൈമിയിലെ പർവതപ്രദേശങ്ങളിലെ സ്‌കൂളുകൾക്കുമാണ് അവധി.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. ജഅലാൻ ബനി ബു അലിയിൽ ആണ് എറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 54 മില്ലി മീറ്റർ, സൂറിൽ 35 ഉം മസീറയിൽ 22 മില്ലി മീറ്ററും മഴ ലഭിച്ചു. മഴ ശക്തമായ വിവിധ ഇടങ്ങളിൽ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം നടന്നു വരികയാണ്. മഴയുടെ പാശ്ചാത്തലത്തിൽ വാഹനങ്ങൾ വാദികളിൽ ഇറക്കരുതെന്നും കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മസ്കത് നഗര സഭ അധികൃതർ നിർദേശിച്ചു.