കോഴിക്കോട്: മദ്റസകൾ അടച്ച് പൂട്ടാൻ സംസ്ഥാന ചീഫ് സെക്രട്ടരിയാർക്ക് കേന്ദ്ര ബാലാവകാശകമ്മീഷൻ കത്തയച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരേന്ത്യയിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടത്തുന്ന ഹ്യുമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ (എഛ് ആർ ഡി എഫ് ) ചെയർമാൻ ഡോ.ഹുസൈൻ മടവൂർ മാധ്യമങ്ങളോട് പറഞ്ഞു. ബാലാവകാശ കമ്മീഷൻ്റെ ഈ ഉത്തരവ് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തടസ്സപ്പെടത്തും.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നത് മദ്റസകളിൽ നിന്നാണ്. അവിടെ പഠനത്തിന് വേറെ സംവിധാനങ്ങൾ വളരെ കുറവാണ്. മദ്റസകളിൽ മതപഠനം മാത്രമല്ല ഉള്ളത്. അവിടെ പൊതുവിദ്യാലയങ്ങിലെ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്. അതിനാൽ പല മദ്റസകളിലും അമുസ്‌ലിം കുട്ടികളും പഠിക്കുന്നുണ്ട്. രാജാറാം മോഹൻ റോയ്, ഡോ. രാജേന്ദ്ര പ്രസാദ്, മുൻഷി പ്രോചന്ദ് തുടങ്ങിയവർ മദ്റകളിൽ പഠിച്ചവരാണ്. മദ്റസകളിൽ പഠിച്ച് പിന്നീട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി സിവിൽ സർവ്വീസിലും മറ്റ് ഉയർന്ന പദവികളിലായ നിരവധി പേരുണ്ട്.
സ്വാതന്ത്ര്യ സമരത്തിന് മുന്നിൽ നിന്നത് ദാറുൽ ഉലൂം ദയൂബന്ത് പോലുള്ള മന വിദ്യാഭ്യാസ സ്ഥാപനങ്ങളും അവിടത്തെ പണ്ഡിതൻമാരുമാണ്. ഒന്നാം സ്വാതന്ത്ര്യ സമരത്തിൻ്റെ ചാലകശക്തി മൗലാനാ ശാ വലിയ്യുള്ളാ ദഹലവിയും സഹപ്രവർത്തകരുമാണ്. മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർമ്മിച്ച് നടത്താനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകിയതാണ്. അതിനാൽ ബാലാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശം പിൻവലിക്കണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.