കണ്ണൂർ: യാത്രയ്ക്കിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ബക്കളം കാനൂൽ ആൻസന്റെയും സൂര്യയുടെയും മകൾ ആൻഡ്രിയയാണ് മരിച്ചത്.
ബന്ധുവിനൊപ്പം തളിപ്പറമ്പിലേക്ക് വരുന്നതിടെ സ്കൂട്ടർ ഏഴാംമൈലിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group