ന്യൂഡല്‍ഹി: വ്യവസായിയും ടാറ്റാ സണ്‍സ് ചെയര്മാന് ഇമെരിറ്റസുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു.
ജെ.ആര്.ഡി. ടാറ്റയുടെ ദത്തുപുത്രന് നവല്‍ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28നു ജനനം. കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിങ് ബിരുദം. 21 വര്‍ഷം (1991-2012) ടാറ്റ ഗ്രൂപ്പിനെ നയിച്ചു. ടാറ്റയെ രാജ്യാന്തര ബ്രാന്‍ഡ് ആക്കി. ആഗോളവല്‍ക്കരണത്തിന്റെ വെല്ലുവിളികള്‍ക്കും സാധ്യതകള്‍ക്കുമിടയില്‍, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളര്‍ച്ചയ്ക്കു പുതിയ കുതിപ്പു കണ്ടെത്തി.
ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ രൂപപ്പെടുത്തിയ കാര്‍ ആയി ടാറ്റ ഇന്‍ഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയി നാനോ പുറത്തിറക്കിയതും സ്വച്ഛ് എന്ന പേരില്‍ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങളാണ്.