കുണ്ടറ: പക്ഷാഘാതം മൂലം കഴിഞ്ഞ ജുലൈ മാസം നിര്യാതനായ ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റിയംഗം ഷിനോജിന്റെ കുടുംബത്തിന് ഒ.ഐ.സി.സി സഹ പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച സിനോജ് ധനസഹായ ഫണ്ട് കൈമാറി.
കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ്, സിനോജിന്റെ മകൾ ദ്രോണ സിനോജിന് ഫണ്ട് കൈമാറി.
മരണപ്പെട്ട സഹപ്രവർത്തകന്റെ കുടുംബത്തെ സംരക്ഷിക്കുകയെന്നുള്ള ഉത്തരവാദിത്വം കൃത്യമായി നിർവ്വഹിച്ച ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റിയെ പിസി വിഷ്ണുനാഥ് അഭിനന്ദിച്ചു. ഒ.ഐ.സി.സി
പ്രവർത്തകരിൽ നിന്ന് മാത്രം സമാഹരിച്ച തുകയാണ് കുടുംബത്തിന് കൈമാറിയത്.
കൊല്ലം ഡി സി സി പ്രസിഡന്റ് ആർ. അരുൺ രാജ്, ഒ.ഐ.സി.സി നജ്റാൻ കമ്മിറ്റി പ്രവർത്തകരായ മുരളീധരൻ നായർ ആലുംകുഴി, നസീർ ശൂരനാട്, ജെ പി ജയപ്രകാശ്, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മായ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത ജോർജ്, വാർഡ് മെമ്പർ വിനീത ജോൺ, കോൺഗ്രസ് പൂയപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ ബിനോയ്, കെ എസ് യു മുൻ ജില്ലാ സെക്രട്ടറി സിനു മരുതമൺപളളി കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, വിപിൻ റോയ്, കൊട്ടറ വാസുദേവൻ പിളള, പ്രശാന്ത് കുമാർ, ഗുരു പ്രസാദ് എന്നിവർ സംബന്ധിച്ചു