കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നും 26 പവൻ സ്വർണം നഷ്ടപ്പെട്ടതായി എം.ടിയുടെ ഭാര്യ വെള്ളിയാഴ്ച രാത്രി പോലീസിൽ പരാതി നൽകി.
സെപ്തംബർ 22നും 30നും ഇടയിലാണ് കവർച്ചയെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ മോഷണം പോയതായി അറിയുന്നത്. അലമാര പൊളിച്ചിട്ടില്ല, സമീപത്തുണ്ടായിരുന്ന കീ ഉപയോഗിച്ചാണ് അലമാര തുറന്നതെന്നും സംഭവത്തിൽ കേസെടുത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും നടക്കാവ് പോലീസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group