ജിദ്ദ :ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന അടയാളമായിരുന്ന ധീരനായ് കൂത്തുപറമ്പ് സമര നായനായ സഖാവ് പുഷ്പ്പന്റെ നിര്യാണത്തില്‍ ജിദ്ദ നവോദയ അനുശോചിച്ചു. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടം നടത്തിയ 1994ലെ യുഡിഎഫ് സര്‍ക്കാര്‍ നയങ്ങളില്‍ പ്രധിഷേധിച്ചുകൊണ്ട് അന്നത്തെ മന്ത്രി എം വി രാഘവനെതിരെ കരിങ്കൊടികാട്ടി പ്രതിഷേധിക്കാന്ചെന്ന ഡിവൈഎഫ്ഐ സമരത്തെ ചോരയില്‍മുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചായിരുന്നു കൂത്തുപറമ്പിലെ പടയൊരുക്കും.
പ്രതിഷേധമറിയിക്കാനായി തടിച്ചുകൂടിയ, കരിങ്കൊടി മാത്രം കൈയിലുണ്ടായിരുന്ന യുവാക്കള്‍ക്ക് നേരെയാണ് പോലിസ് വെടിവച്ചത്. പ്രതിഷേധമറിയിക്കാനായി തടിച്ചുകൂടിയവരില്‍ അഞ്ചുപേരെയാണ് പൊലീസ് അന്ന് വെടിവെച്ചുകൊന്നത്. നട്ടെല്ലിന് വെടിയേറ്റ് പുഷ്പന് സഹനത്തിന്റെ തീജ്വാലയായി.
കൂത്തുപറമ്പ് പോരാട്ടത്തിലെ മറ്റ് അഞ്ച് രക്തസാക്ഷികള്‍ക്കൊപ്പം ചേര്‍ന്ന സഖാവ് പുഷ്പ്പനെ എക്കാലവും പാര്‍ട്ടിയും കേരളത്തിലെ ജനങ്ങളും എന്നും ഓര്‍ക്കുമെന്നും, കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവും, നിരാശയുടെ ഒരു ലാഞ്ചനപോലും ഇല്ലാത്ത, മനകരുത്തും രാഷ്ട്രീയ ബോധ്യവും ഉള്ള ഒരു സഖാവിനെ പ്രസ്ഥാനത്തിന് നഷ്ട്ടപെട്ടുവെന്നും ജിദ്ദ നവോദ കേന്ദ്ര കമ്മറ്റി അനുശോചന കുറിപ്പിലൂടെ അറിയിച്ചു.