ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി കാരിച്ചാൽ ചുണ്ടന്. പതിനാറാം തവണ കാരിച്ചാലിന് കിരീടമണിയിച്ചത് അഞ്ചാംതവണ തുടർച്ചയായി പുന്നമടയിൽ വീരേതിഹാസം കുറിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബാണ്. പുന്നമടക്കായലിലും കരയിലും ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിർത്തിയ പോരാട്ടത്തിൽ വി ബി സി കൈനകരിയുടെ വീയപുരം ചുണ്ടനെ 0.005 മൈക്രോസെക്കന്റ് വ്യത്യാസത്തിൽ പിന്തള്ളിയാണ് കാരിച്ചാൽ പണ്ഡിറ്റ്ജിയുടെ കൈയൊപ്പുള്ള ട്രോഫിയിൽ മുത്തമിട്ടത്. കഴിഞ്ഞവർഷത്തെ ജേതാവായ വീയപുരം 4.29.790 സമയത്തിനാണ് ഫിനിഷ് ചെയ്തതെങ്കിൽ കാരിച്ചാൽ 4.29.785 എന്ന സമയമാണ് കുറിച്ചത്. നടുഭാഗം ചുണ്ടനും നിരണം ചുണ്ടനും യഥാക്രമം മൂന്നും നാലും സ്ഥാനത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group