Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ‘മാധ്യമങ്ങളുടേത് നശീകരണ പ്രവർത്തനം’; കേരളത്തിനെതിരെ അതിരുവിട്ട ദുഷ്പ്രചാരണമെന്ന് മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/09/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ട ചർച്ചയാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചെലവ് മാധ്യമങ്ങൾ റിപോർട്ട് ചെയ്തതിൽ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ അതിരുവിട്ട ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

    കേരളത്തിലേത് നശീകരണ മാധ്യമപ്രവർത്തനമാണ്. യാതൊരു ലജ്ജയുമില്ലാതെ മാധ്യമപ്രവർത്തനത്തിന്റെ മാനം മാറ്റുന്ന ഹീനമായ പ്രവർത്തനമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. മാധ്യമങ്ങളുടെ ഈ രീതി പരിശോധിക്കപ്പെടേണ്ടതാണെന്ന് വിവിധ വാർത്താ തലക്കെട്ടുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വിമർശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാജ വാർത്തകൾക്ക് മുന്നിൽ കേരളം അവഹേളിക്കപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ കൊടുത്തതിന് പിന്നാലെ കേരളം അനർഹമായ സഹായം തട്ടാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥകളുണ്ടായി. ഈ വാർത്തകളെല്ലാം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തു. ഏത് വിധേനയും സംസ്ഥാന സർക്കാരിനെ അവഹേളിക്കുക എന്ന ലക്ഷ്യമാണ് ഈ വാർത്തകൾക്ക് പിന്നിലുള്ളത്.

    ദുരന്തത്തെ തുടർന്ന് മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാർ അല്ല, അതിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരാണ്. ഇങ്ങനെ വിദഗ്ധർ തയ്യാറാക്കിയ കണക്കുകളെയാണ് മാധ്യമങ്ങൾ തെറ്റായി പെരുപ്പിച്ച് അവതരിപ്പിച്ചത്. മെമ്മോറാണ്ടത്തിലുള്ളത് പെരുപ്പിച്ച കണക്കുകൾ അല്ല, പ്രതീക്ഷിത കണക്കുകൾ ആണ്. എസ്.ഡി.ആർ.എഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനർ നിർമ്മാണത്തിന് 2000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്.

    മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിൽ നിന്ന് ചെലവഴിക്കാനാകില്ല. മെമ്മോറാണ്ടത്തിലെ ആക്ച്വൽസ് കണ്ട് ചെലവാക്കിയ പണമെന്ന് ദുർവ്യാഖ്യാനം ചെയ്തു. മെമ്മോറാണ്ടം തയ്യാറാക്കുന്ന സമയത്ത് സർക്കാരിന്റെ മുന്നിൽ ചെലവുകളുടെ ബില്ലുകളൊന്നും ലഭ്യമായിട്ടില്ല. മനക്കണക്ക് വച്ചല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. ശാസ്ത്രീയ മാനദണ്ഡ പ്രകാരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

    കേരളത്തിനെതിരായ ദുഷ്പ്രചാരണങ്ങൾ എല്ലാ സീമകളും കടന്നു. കള്ളം പറക്കുമ്പോൾ സത്യം അതിന് പിന്നാലെ മുടന്തുകയാണ് ചെയ്യുക എന്ന ജൊനാഥൻ സ്വിഫ്റ്റിന്റെ പ്രശസ്തമായൊരു വാചകമുണ്ട്. അതുപോലെ സത്യം ഇഴയുമ്പോഴേക്കും മാധ്യമങ്ങൾ സൃഷ്ടിച്ച വ്യാജ കഥ വലിയ വിഭാഗം ജനങ്ങളുടെ മനസ്സിലേക്ക് കടന്നുകയറിയിരുന്നു. ഇത്തരം വാർത്തകൾ കേവലം മാധ്യമ ധാർമികതയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. നുണകൾക്ക് പിന്നിൽ പ്രത്യേക അജണ്ടകളുണ്ട്. അത് നാടിനും നാട്ടിലെ ജനങ്ങൾക്കും എതിരാണ്. മാധ്യമ നുണകൾക്ക് പിന്നിലെ ഇത്തരം അജണ്ടകളാണ് ചർച്ചയാകേണ്ടത്.

    വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാരെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാർത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവർത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    media Pinarayi Vijayan Wayanad disaster
    Latest News
    ക്ലബ് ലോകകപ്പ്; ചെൽസിയും ഫ്ലുമിനൻസും സെമിയിൽ
    05/07/2025
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version