തിരുവനന്തപുരം: ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണ് നാലു വയസ്സുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണ സംഭവം. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ആണ് മരിച്ചത്.
തൊട്ടടുത്ത ബന്ധുവീട്ടിൽ വച്ചാണ് സംഭവം. കുഞ്ഞിന്റെ പുറത്തേക്ക് കോൺക്രീറ്റ് പാളി പൊളിഞ്ഞ് വീഴുകയായിരുന്നു. കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പ് തൂണിൽ സാരി കെട്ടിയാണ് ഊഞ്ഞാൽ ആടിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group