റിയാദ് : പ്രവാസിയും എഴുത്തുകാരിയുമായ നിഖില സമീർ എഡിറ്റ് ചെയ്ത ഓർമ്മക്കുറിപ്പുകളുടെ സമാഹാരം “ശ്രാവണസുഗന്ധം” ഡോ.സി.രാവുണ്ണി,സിനി ആർട്ടിസ്റ്റ് ഗ്രീഷ്മ രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. നവതൂലിക കലാസാഹിത്യവേദിയുടെ ഒമ്പതാമത് സാഹിത്യ സംഗമവും പുസ്തക പ്രകാശനവും അരങ്ങേറിയ ചടങ്ങിലാണ് പ്രകാശന കർമ്മം നടന്നത്.
കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ നടന്ന പരിപാടിയിൽ ബിനാജ് ഭാർഗവി അധ്യക്ഷത വഹിച്ചു.ഡോക്ടർ സി രാവുണ്ണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ഷഹനാസ് സഹിൽ പുസ്തക പരിചയം നടത്തി.ദീപുരാജ് സോമനാഥൻ, പ്രസാദ് കുറ്റിക്കോട്, ബിനാജ് ഭാർഗവി, എച്ച്.അൻവർ ഹുസൈൻ,റുക്‌സാന ഇർഷാദ് ,ഫസീല നൂറുദ്ധീൻ എന്നിവർ സ്വീകരിച്ച് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അജികുമാർ നാരായണൻ എളവൂർ വിജയൻ, രാജേശ്വരിമേനോൻ, സി മുരളീധരൻ ,പ്രസിഡന്റ് ശ്രീ വിഷ്ണു പകൽക്കുറി,സെക്രട്ടറി സജിനി മനോജ്, രേവതി സുരേഷ്, രാജു പുതനൂർ, അനൂപ് കടമ്പാട്ട് ,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നിലാവ്(ഖമർ)അവതാരകയായിരുന്നു.രേവതി സുരേഷ് സ്വാഗതവും ശ്രീ.രാജു പൂതനൂർ കൃതഞ്ജത രേഖപ്പെടുത്തി.