കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് നടന്ന കണ്ണൂര്‍ വാരിയേഴ്സ്- ഫോഴ്സ കൊച്ചി മല്‍സരം സമനിലയില്‍ കലാശിച്ചു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി കണ്ണൂരിനെ സമനിലയില്‍ പൂട്ടുകയായിരുന്നു. മല്‍സരം 1-1നാണ് അവസാനിച്ചത്. ആദ്യ മല്‍സരത്തില്‍ ഫോഴ്സാ കൊച്ചി മലപ്പുറം എഫ്സിയോട് പരാജയപ്പെട്ടിരുന്നു.
കണ്ണൂര്‍ വാരിയേഴ്സ് ആണ് മല്‍സരത്തില്‍ ലീഡെടുത്തത്. 18ാം മിനിറ്റില്‍ ഡേവിഡ് ഗ്രാന്‍ഡെയാണ് വാരിയേഴ്സിന് ലീഡ് നല്‍കിയത്. ഫോഴ്സാ കൊച്ചിയുടെ ഗോള്‍ കീപ്പര്‍ സുഭാഷിഷിന്റെ അബദ്ധമാണ് കണ്ണൂരിന് അവസരമൊരുക്കിയത്. സുഭാഷിഷിന്റെ ഒരു ക്ലിയറന്‍സ് ബ്ലോക്ക് ചെയ്ത് ഗ്രാന്‍ഡെ ലയില്‍ ആക്കുക ആയിരുന്നു.
76ാം മിനിറ്റില്‍ ഒരു ഹെഡറിലൂടെ ഫോഴ്സ കൊച്ചി സമനില നേടുകയായിരുന്നു. മുഹമ്മദ് നിദാലിന്റെ ക്രോസില്‍ ബസന്ത ആണ് ഫോഴ്സ കൊച്ചിക്ക് വേണ്ടി ഗോള്‍ നേടിയത്. കണ്ണൂര്‍ വാരിയേഴ്സിന് രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് ഉണ്ട്.