കൊച്ചി / ഹൈദരാബാദ്: സിനിമാ സൈറ്റിൽ വച്ച് പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിൽ ‘ബ്രോ ഡാഡി’യുടെ അസിസ്റ്റന്റ് ഡയരക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിൽ മൻസൂർ കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
നിലവിൽ സംഗറെഡ്ഡി ജില്ലയിലെ ജയിലിലാണ് മൻസൂറിപ്പോഴുള്ളതെന്ന് പോലീസ് പറഞ്ഞു. ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിക്കു പിന്നാലെ തെലങ്കാന ഹൈക്കോടതിയും കുക്കട്പള്ളി കോടതിയും ഇയാൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന് മൻസൂർ ഒളിവിൽ പോകുകയായിരുന്നു. അയ്യപ്പനും കോശിയും, ലൂസിഫർ, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറാണ് മൻസൂർ റഷീദ്.
2021-ൽ ഹൈദരാബാദിൽ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മയക്കുമരുന്ന് നൽകി ബോധംകൊടുത്തിയ ശേഷം പീഡിപ്പിക്കുകയാണുണ്ടായതെന്നാണ് പരാതിയിള്ളത്. ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തെന്നും പരാതിയിലുണ്ട്.