ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താൻ വെറുക്കുന്നില്ലെന്നും അദ്ദേഹത്തോട് സഹതാപം മാത്രമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. “നിങ്ങൾ ആശ്ചര്യപ്പെടും, പക്ഷേ യഥാർത്ഥത്തിൽ ഞാൻ മോഡിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്, അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിനോട് ഞാൻ യോജിക്കുന്നില്ല, പക്ഷെ ഞാൻ അദ്ദേഹത്തെ വെറുക്കുന്നില്ല.”
“വാസ്തവത്തിൽ, പല നിമിഷങ്ങളിലും, ഞാൻ മോഡിയോട് സഹതപിക്കുകയാണ്. മോഡി എന്റെ ശത്രുവാണെന്ന് ഞാൻ കരുതുന്നില്ല. മോഡിക്ക് വ്യത്യസ്തമായ വീക്ഷണമുണ്ട്. എനിക്ക് വ്യത്യസ്തമായ വീക്ഷണമുണ്ടെന്നും മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പറഞ്ഞു.