Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    • ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    • കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    • അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍
    • ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച് എ.ഡി.ജി.പി; പോയത് ഔദ്യോഗിക വാഹനം ഒഴിവാക്കി, ആർ.എസ്.എസ് ഭാരവാഹിയുടെ വാഹനത്തിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌07/09/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴുള്ള പ്രതികരണം.

    ആർ.എസ്.എസ് സംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ മലയാളിക്കൊപ്പമാണ് 2023 മെയ് 22ന് എ.ഡി.ജി.പി ആർഎസ്.എസ് നേതാവിനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയതെന്നും സ്‌പെഷൽ ബ്രാഞ്ച് റിപോർട്ടിലുള്ളതായാണ് വിവരം. പോലീസ് ലോഗ്ബുക്കിൽ രേഖപ്പെടുത്താതിരിക്കാൻ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആർ.എസ്.എസ് ഭാരവാഹി വന്ന കാറിലായിരുന്നു യാത്രയെന്നും വ്യക്തം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദത്താത്രേയ ഹൊസബാളെ തൃശൂരിൽ താമസിച്ച നക്ഷത്രഹോട്ടലിൽ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പി എത്തിയിരുന്നതായി അടുത്തദിവസം തന്നെ സ്‌പെഷൽ ബ്രാഞ്ച് റിപോർട്ട് ചെയ്തിരുന്നു. ഈ റിപോർട്ട് അടുത്തദിവസം തന്നെ സംസ്ഥാന പോലീസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശിച്ചതനുസരിച്ചാണ് എ.ഡി.ജി.പി കൂടിക്കാഴ്ചയെങ്കിൽ തുടർനടപടിയുണ്ടാകില്ല. എന്നാൽ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇക്കാര്യത്തിൽ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നത് ഏറെ പ്രധാനമാണ്.

    എ.ഡി.ജി.പി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർ.എസ്.എസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ചയെന്നും 2023 മെയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ നടന്ന ആർ.എസ്.എസ് ക്യാംപിൽ വച്ചായിരുന്നു ചർച്ചയെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തിയിരുന്നു. തൃശൂരിൽ നടനും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാനായി എ.ഡി.ജി.പി എം.ആർ അജിത്കുമാർ പൂരം കലക്കിയെന്ന് നിലമ്പൂരിലെ ഇടത് എം.എൽ.എ പി.വി അൻവറും ആരോപിച്ചിരുന്നു.

    ആർ.എസ്.എസ് നേതാവുമായുള്ള രഹസ്യ നീക്കുപോക്കു ചർച്ചകൾ എ.ഡി.ജി.പി തന്നെ സമ്മതിച്ച സാഹചര്യത്തിൽ എന്തായിരുന്നു ചർച്ചയെന്നും ആരാണിതിന് ചുമതലപ്പെടുത്തിയതെന്നടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭ്യമാവേണ്ടതുണ്ട്. പോലീസിൽ സംഘപരിവാർ സ്വാധീനം വളരെ പ്രകടമാകുന്ന സാഹചര്യത്തിൽ ഇതിലെ പിണറായി സർക്കാറിന്റെ തുടർ നടപടി എന്താവുമെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    adgp-rss leader meet mr ajithkumar SB police report
    Latest News
    മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    26/03/2026
    ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    26/03/2026
    കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    26/03/2026
    അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍
    25/03/2026
    ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version